എ.എസ് മൂര്‍ത്തി പുതിയ സത്യം സിഇഒ

അതിനിടെ സത്യം സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കൂടുതല്‍ അറസ്റ്റുകള്‍ ഉടനെ ഉണ്ടായേക്കുമെന്ന് ആന്ധ്ര പോലീസ് സൂചന നല്‌കി. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ (സിഐഡി) അധികൃതരാണ് പറഞ്ഞത്.
സത്യം മുന്‍ ചെയര്‍മാന്‍ രാമലിംഗരാജുവിന്റെ വസതിയിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ ലഭിച്ച രേഖകള്‍ അന്വേഷണ സംഘം സൂക്ഷ്‌മ പരിശോധിച്ച് കൊണ്ടിരിയ്‌ക്കുകയാണ്. പിടിച്ചെടുത്ത രേഖകള്‍ സൂക്ഷിക്കാന്‍ കുറഞ്ഞത് 25 പെട്ടികളെങ്കിലും വേണമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജു ഉപയോഗിച്ചിരുന്ന ലാപ്‌ടോപിലെയും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകളിലെയും വിവരങ്ങള്‍ ശേഖരിയ്‌ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
അതിനിടെ ജയിലില്‍ കഴിയുന്ന രാമലിംഗ രാജുവിനെയും സഹോദരന്‍ രാമരാജുവിനെയും സെബി അധികൃതര്‍ ചോദ്യം ചെയ്‌തു.












Click it and Unblock the Notifications