കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്ദ്യം: ഗള്‍ഫ്‌ ഇന്ത്യക്കാര്‍ തൊഴില്‍ നഷ്ടഭീഷണിയില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ആഗോളസാമ്പത്തിക മാന്ദ്യം ഗള്‍ഫ്‌ മേഖലയെയും ബാധിച്ചുതുടങ്ങിയതോടെ വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ തൊഴില്‍ നഷ്ടഭീഷണിയില്‍. തൊഴില്‍ നഷ്ടപ്പെട്ട്‌ മടങ്ങിവരുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്‌.

ഗള്‍ഫ്‌ പണം പ്രധാനവരുമാനമാര്‍ഗമായ കേരളം പോലുള്ള സംസ്ഥാനങ്ങളെ നിലവിലുള്ള സ്ഥിതി പ്രതിസന്ധിയിലാക്കിയേയ്‌ക്കും. കേരളത്തിലെ നിര്‍മ്മാണ, നിക്ഷേപ മേഖലകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്‌ ഗള്‍ഫ്‌ പണത്തെയാണ്‌.

ഗള്‍ഫ്‌ മേഖലയുടെ പ്രധാനവരുമാനം എണ്ണ ഉത്പാദനമാണ്.‌. എന്നാല്‍ ആഗോളതലത്തില്‍ ഇന്ധനവിലയില്‍ വന്‍ ഇടിവുണ്ടായതാണ്‌ ഈ മേഖലയ്‌ക്ക്‌ വിനയായത്‌. ഇതുകൂടാതെ ഗള്‍ഫ്‌ രാജ്യങ്ങളിലെ നിര്‍മ്മാണം, റിയല്‍ എസ്‌റ്റേറ്റ്‌, വിനോദസഞ്ചാരം തുടങ്ങിയ രംഗങ്ങളിലും മാന്ദ്യം പ്രകടമായിത്തുടങ്ങിയിട്ടുണ്ട്‌.

കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ ഇന്ത്യയില്‍ അഞ്ച്‌ ലക്ഷം പേര്‍ക്ക്‌ ജോലിന്‌ഷ്ടപ്പെട്ടുവെന്ന കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തലിന്‌ പിന്നാലെയാണ്‌ ഗള്‍ഫ്‌ മേഖലയിലെ മാന്ദ്യത്തിന്റെ വാര്‍ത്തകളും പുറത്തുവന്നിരിക്കുന്നത്‌.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ 26,000 കോടി ഡോളറിന്റെ പദ്ധതികളാണ്‌ യുഎഇയില്‍ മുടങ്ങിക്കിടക്കുന്നത്‌. ഇതുവരെ ഗള്‍ഫില്‍ നിന്നും ജോലിനഷ്ടപ്പെട്ട്‌ തിരിച്ചെത്തിയവരുടെ കൃത്യം കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഇവരുടെ എണ്ണം ഇരുപതിനായിരത്തോളം വരുമെന്നാണ്‌ യുഎഇയില്‍ ഇന്ത്യന്‍ എംബസിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

ഇതില്‍ ഭൂരിഭാഗവും മലയാളികളാകാമെന്നും സൂചനയുണ്ട്‌. അടുത്തകാലത്ത്‌ ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേയ്‌ക്കുള്ള യാത്രാ ബുക്കിങ്‌ പൊടുന്നനെ വര്‍ധിച്ചിട്ടുണ്ടെന്ന്‌ എയര്‍ലൈന്‍ വൃത്തങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

വിദേശത്ത്‌ ജോലിചെയ്യുന്ന അഞ്ച്‌ ദശലക്ഷ്യം ഇന്ത്യക്കാരില്‍ 90ശതമാനംപേരും ഗള്‍ഫിലും തെക്ക്‌ കിഴക്കന്‍ ഏഷ്യയിലുമാണെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്തിന്റെ മറ്റേത്‌ ഭാഗത്ത്‌ മാന്ദ്യം ബാധിയ്‌ക്കുന്നതിലേക്കാളുമേറെ ഇന്ത്യയെ പ്രത്യേകിച്ചും കേരളത്തെ ബാധിയ്‌ക്കുക ഗള്‍ഫ്‌ മേഖലയിലെ സാമ്പത്തിക മാന്ദ്യമായിരിക്കും.

2008ല്‍ ഗള്‍ഫ്‌ മേഖലയില്‍ വന്‍തോതില്‍ തൊഴിലവസരങ്ങളുണ്ടായിരുന്നു. 2003ല്‍ 4.66 ലക്ഷം പേര്‍ തൊഴില്‍ തേടി വിദേശത്തേയ്‌ക്ക്‌ തിരിച്ചപ്പോള്‍ 2007ല്‍ ഇത്‌ 8.09 ലക്ഷമായി ഉയര്‍ന്നിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X