നടന്‍ വടിവേലുവിന്റെ മാനേജര്‍ തൂങ്ങി മരിച്ചു
ചെന്നൈ: തമിഴ് ഹാസ്യനടന്‍ വടിവേലുവിന്റെ മാനേജരെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദീര്‍ഘകാലമായി വടിവേലുവിനൊപ്പമുള്ള വേലുച്ചാമി (53)യെയാണ് വടപ്പളനി പിള്ളയാര്‍ കോവിലിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വേലുച്ചാമിയെ പ്രമേഹവും മറ്റു രോഗങ്ങളും ഏറെ അലട്ടിയിരുന്നതായി പറയുന്നു. ബുധനാഴ്‌ച രാവിലെ വടിവേലും വേലുച്ചാമിയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണെടുത്തിരുന്നില്ല. തുടര്‍ന്ന് അയല്‍വാസിയോട് കാര്യം അന്വേഷിക്കുകയായിരുന്നു.
വടിവേലു ഫോണ്‍ ചെയ്‌ത വിവരം അയല്‍ക്കാരന്‍ ചെന്നപ്പോഴാണ് വീടിനകത്ത് വേലുച്ചാമി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇയാള്‍ പോലീസിനെയും വടിവേലുവിനെയും വിവരം അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications