കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ: കൊലപാതകമായേയ്‌ക്കാമെന്ന്‌ ഉമാദത്തന്റെ മൊഴി

  • By Staff
Google Oneindia Malayalam News

കൊച്ചി: സിസ്‌റ്റര്‍ അഭയയുടെ മരണം കൊലപാതകമാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന്‌ സര്ക്കാറിന്റെ മുന്‍ മെഡിക്കോ ലീഗല്‍ അഡ്വൈസര്‍ ഡോക്ടര്‍ ബി ഉമാദത്തന്‍ സിബിഐയ്‌ക്ക്‌ മൊഴി നല്‍കി.

മരണസമയത്ത്‌ അഭയ ആര്‍ത്തവാവസ്ഥയിലല്ലായിരുന്നുവെന്നും ഇദ്ദേഹം സിബിഐയോട്‌ സമ്മതിച്ചു. ഇതോടെ ആര്‍ത്തവകാലത്തെ മാനസിക വിഭ്രാന്തി മൂലം അഭയ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന ക്രൈംബ്രാഞ്ചിന്റെ വാദം അസ്ഥാനത്തായി.

കേസില്‍ ഏറെ നിര്‍ണായകമായ വെളിപ്പെടുത്തലാണ്‌ ബുധനാഴ്‌ചത്തെ ചോദ്യം ചെയ്യലില്‍ ഉമാദത്തന്‍ നടത്തിയത്‌. കഴിഞ്ഞ ദിവസംവരെ അഭയയുടെ മരണം ആത്മഹത്യയാണെന്ന വാദത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയായിരുന്നു.

എന്നാല്‍ മരണം കൊലപാതകമാകാന്‍ സാധ്യതയുണ്ടെന്ന അദ്ദേഹത്തിന്റെ മൊഴി നിര്‍ണായകമാകുമെന്നാണ്‌ കരുതപ്പെടുന്നത്‌. ആവശ്യമാണെങ്കില്‍ ചോദ്യം ചെയ്യാന്‍ ഇനിയും വിളിപ്പിക്കുമെന്ന്‌ സിബിഐ ഉമാദത്തനെ അറിയിച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X