ലാവലിന്‍ കേസിലെ പ്രോസിക്യൂഷന്: നിയമോപദേശം തേടിയെന്ന് വിഎസ്
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അറിയിച്ചു. ബുധനാഴ്ച മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് വിഎസ് ഇക്കാര്യം അറിയിച്ചത്.
ഇത്ര ദിവസത്തിനകം അഭിപ്രായം അറിയിക്കണമെന്ന് അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ കാലാവധി നിശ്ചയിച്ചിട്ടില്ലെന്നും തീരുമാനം നീണ്ടാല്‍ ആ കാര്യം മാധ്യമങ്ങളെ അറിയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി വിജയന് സിപിഎം സെക്രട്ടറി സ്ഥാനം രാജിവെച്ചാല്‍ പ്രശ്നം തീരുമോയെന്ന ചോദ്യത്തിന് അതൊന്നും നിങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു വിഎസിന്റെ മറുപടി.
സിപിഎമ്മിലുള്ളവര്‍ നവകേരളയാത്രയിലുണ്ട് എന്ന പിണറായിയുടെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതൊക്കെ സംബന്ധിച്ച് താന്‍ പറഞ്ഞതെല്ലാം പത്രങ്ങളില്‍ വന്നിട്ടുണ്ട് അവ വായിക്കാനായിരുന്നു വിഎസിന്റെ നിര്‍ദേശം. മാത്രമല്ല ഇപ്പോഴും ഇത്തരം ചോദ്യം ചോദിച്ചുകൊണ്ടിരുന്നാല്‍ എപ്പോഴും മറുപടി നല്‍കാനാവുമോയെന്നും വിഎസ് ചോദിച്ചു.
ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി തേടി ഗവര്‍ണറുടെ കത്ത് ലഭിച്ച കാര്യം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍തന്നെയാണ് മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വെച്ചത്.
ഇതു സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടാനാണ് തന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന് പിന്താങ്ങി. തുടര്‍ന്ന് സിപിഎം മന്ത്രിമാര്‍ ഓരോരുത്തരും എ.ജിയോട് അഭിപ്രായം തേടാനുള്ള തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു.
-
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം











Click it and Unblock the Notifications