Get Updates
Get notified of breaking news, exclusive insights, and must-see stories!

നവകേരളയാത്ര ജനങ്ങള്‍ സ്വീകരിച്ചു: പിണറായി

തലശേരി: ലാവലിന്‍ പ്രശ്‌നം ചര്‍ച്ചചെയ്യാനായി ഫെബ്രുവരി 14ന്‌ ചേരുന്ന പൊളിറ്റ്‌ ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു.

കേരളത്തില്‍ സിപിഎം തകരുകയാണെന്ന പ്രചാരണം നടത്തുന്നവര്‍ക്കും അത്തരത്തില്‍ സ്വപ്‌നം കാണുന്നവര്‍ക്കും നവകേരള മാര്‍ച്ചില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. തലശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

പിബിയില്‍ പങ്കെടുക്കുമെന്നതിനാല്‍ മാര്‍ച്ച്‌ നിര്‍ത്തിവക്കില്ല. ക്യാപ്‌റ്റനല്ലാതെ ആറംഗങ്ങള്‍കൂടി മാര്‍ച്ചിലുണ്ട്‌. മാര്‍ച്ചിന്‌ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നത്‌. ജനങ്ങള്‍ അതേറ്റെടുത്തുകഴിഞ്ഞു. ഇത്‌ സിപിഎമ്മിനോടുള്ള പ്രതിപത്തിയായി വേണം കരുതാന്‍.

ഇതില്‍ അസ്വസ്ഥതയുള്ളവരുമായി എതിര്‍പ്പുമായി വരുന്നത്‌. അത്തരക്കാര്‍ ഇപ്പോള്‍ കൂടുതല്‍ അസഹിഷ്‌ണുക്കളായിരിക്കുകയാണ്‌- അദ്ദേഹം പറഞ്ഞു.

പണ്ട്‌ മാര്‍ക്‌സിസ്റ്റുകാരെ കൊന്നൊടുക്കി ശീലിച്ചവര്‍ ഇപ്പോള്‍ കോലം കത്തിക്കാനിറങ്ങിത്തിരിച്ചിരിക്കുകയാണെന്നും ആര്‍എസ്‌എസിനെ ഉദ്ദേശിച്ചുകൊണ്ട്‌ പിണറായി ആരോപിച്ചു.

ലാവലിന്‍ കേസിന്റെ കാര്യത്തില്‍ നിയമപരമായ എല്ലാ നപടികളിലും സഹകരിക്കുന്ന നിലപാടായിരിക്കും താന്‍ സ്വീകരിക്കുകയെന്നും പിണറായി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+