ഐബിഎമ്മുകാര്ക്ക് ഇന്ത്യയോ ചൈനയോ തിരഞ്ഞെടുക്കാം
ന്യൂയോര്‍ക്: സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്ന ഐബിഎം ജീവനക്കാര്‍ക്ക് ആശ്വാസത്തിന് വക. കമ്പനിയില്‍ത്തന്നെ തുടരണമെന്നുള്ളവര്‍ക്ക് ഇന്ത്യയുള്‍പ്പെടെ ജീവിതച്ചെലവ് കുറഞ്ഞ രാജ്യങ്ങളിലെ ഐബിഎം ഓഫീസുകളിലേയ്ക്ക് സ്ഥലം മാറ്റം വാങ്ങിപ്പോകാമെന്നതാണ് കമ്പനി മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദ്ദേശം.
യൂറോപ്പിലും അമേരിക്കയിലുമുള്ള ഓഫീസുകളില്‍ നിന്നും ആയിരക്കണക്കിന് ജീവനക്കാരെയാണ് ഐബിഎം പിരിച്ചുവിട്ടിരിക്കുന്നത്. ഈ അവസ്ഥയില്‍ത്തന്നെ തങ്ങളുടെ രക്ഷയ്ക്കായി ഇത്തരത്തിലൊരു ഓഫര്‍ മുന്നോട്ടുവച്ചതിനെ ജീവനക്കാര്‍ സ്വാഗതം ചെയ്യുന്നുണ്ട്.
പ്രൊജക്ട് മാച്ച് എന്നപേരിലാണ് കമ്പനി ഈ പദ്ധതി പ്രഖ്യാപച്ചിരിക്കുന്നത്. പദ്ധതിയെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ ചുരുങ്ങിയ ചെലവില്‍ ജീവിക്കാന്‍ സാധിയ്ക്കുന്ന രാജ്യങ്ങളെക്കുറിച്ചും അവിടത്തെ ജോലിസാധ്യതകളെക്കുറിച്ചും ജീവനക്കാരെ അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.
എന്തായാലും വിദേശികളായ ജോലിക്കാര്‍ മിക്കവരും ഐബിഎമ്മിന്റെ ബാംഗ്ലൂരിലുള്ള ഓഫീസുകള്‍ തന്നെയായിരിക്കും കൂടുതലായും തിരഞ്ഞെടുക്കുകയെന്നാണ് കരുതപ്പെടുന്നത്.
ഇത്തരത്തില്‍ പോകാന്‍ തയ്യാറാകുന്നവര്‍ക്ക് ഇമിഗ്രേഷന്‍ സൗകര്യങ്ങളും വിസയ്ക്കുള്ള സഹായവും കമ്പനി ചെയ്തുകൊടുക്കും. ജനുവരിയില്‍ അമേരിക്കയില്‍ മാത്രം ഐബിഎം 4,000ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.
-
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത്












Click it and Unblock the Notifications