കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെതിരെ ദേശാഭിമാനിയില്‍ മുഖപ്രസംഗം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസന്വേഷണത്തില്‍ സിബിഐയെ വിമര്‍ശിക്കുന്നത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനെതിരെ ദേശാഭിമാനിയില്‍ വിമര്‍ശനം.

ദേശാഭിമാനിയുടെ വ്യാഴാഴ്‌ചത്തെ അധികാര ദുര്‍വിനിയോഗം എന്ന പേരിലുള്ള മുഖപ്രസംഗത്തിലാണ്‌ വിഎസിനെ വിര്‍ശിച്ചിരിക്കുന്നത്‌. കോടതികളെക്കുറിച്ചുള്ള പാര്‍ട്ടി സമീപനം വായിക്കണമെന്ന്‌ മുഖപ്രസംഗത്തില്‍ വിഎസിനെ വ്യംഗമായി ഉപദേശിക്കുന്നുമുണ്ട്‌.

വിഎസിനെതിരെ പാര്‍ട്ടിയുടെ എക്കാലത്തെയും സമുന്നത നേതാവായ ഇഎംഎസിനെവരെ ദേശാഭിമാനി അണിനിരത്തുന്നു. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട്‌ ആഭ്യന്തമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നടത്തിയ പരസ്യപ്രസ്‌താവന അധികാരദുര്‍വിനിയോഗമാണെന്ന ഹര്‍ജി ലോകായുക്ത തള്ളിയതിനെ ന്യായീകരിച്ചാണ്‌ മുഖപ്രസംഗമെങ്കിലും വിഎസ്‌ അച്യുതാനന്ദനെതിരെ മുള്ളും മുനയും വച്ച പ്രയോഗങ്ങളാണ്‌ ഇതിലെങ്ങും കാണാന്‍ കഴിയുക.

എപ്പോഴൊക്കെ ഭരണഘടനാ സ്ഥാപനങ്ങള്‍ ജനവിരുദ്ധമാകുന്നുവോ അപ്പോഴൊക്കെ അതിനെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കുന്നതില്‍ സ്ഥാനമാവും പദവിയും കമ്യൂണിസ്റ്റുകാര്‍ പരിഗണിക്കാറില്ലെന്ന്‌ പത്രം ചൂണ്ടിക്കാട്ടുന്നു. കോടതിക്കാര്യത്തില്‍ വിഎസ്‌ മുമ്പും ഇപ്പോഴും സ്വീകരിച്ച നിലപാടുകള്‍ പരസ്‌പരവിരുദ്ധമാണെന്നും മുഖപ്രസംഗത്തിലുണ്ട്‌.

വിഎസിന്റെ നിലപാടുകളെക്കുറിച്ച്‌ മുഖപ്രസംഗത്തിലുള്ളത്‌ ഇങ്ങനെയാണ്‌- അധികാരത്തിലിരിക്കുമ്പോള്‍ ആ പദവിയോടും ഭരണഘടനയോടും കൂറുപുലര്‍ത്തിക്കൊണ്ടാണ്‌ കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കുന്നത്‌. അത്തരം സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്ന ദൗത്യത്തെക്കുറിച്ച്‌ പാര്‍ട്ടിയ്‌ക്കു വ്യക്തമായ കാഴ്‌ചപ്പാടുണ്ട്‌.

അതേ ഭരണഘടനയുടെ ഭാഗമായി അധികാരത്തിലിരിക്കുമ്പോള്‍ ഐക്യത്തിന്റെയും സമരത്തിന്റെയും മാര്‍ഗം സ്വീകരിക്കേണ്ടിവരുമെന്ന കാര്യത്തിലും ആര്‍ക്കും സംശയമുണ്ടാവില്ല. എന്നാല്‍ എപ്പോഴൊക്കെ ഭരണഘടനാസ്ഥാപനങ്ങള്‍ ജനവിരുദ്ധമാകുന്നുവോ അപ്പോഴൊക്കെ അതിനെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കുന്നതിന്‌ സ്ഥാനമാനവും പദവിയും കമ്യൂണിസ്റ്റുകാര്‍ പരിഗണിക്കാറില്ല.

ഇക്കാര്യത്തില്‍ ആദ്യമാതൃക ഇഎംഎസാണ്‌. നീതിപീഠത്തിന്റെ വര്‍ഗസ്വഭാവത്തെ തുറന്നുകാണിക്കുന്നതില്‍ അദ്ദേഹത്തിന്‌ ഒന്നും തടസമായില്ല. അതിനെത്തുടര്‍ന്ന്‌ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവന്നുവെന്നതും ചരിത്രം. കേരളത്തിലും ബംഗാളിലും അധികാരത്തിലിരുന്ന സിപിഎമ്മുകാരായ മുഖ്യമന്ത്രിമാരും മന്ത്രിമാരും പലഘട്ടത്തിലും ഈ ഉത്തരവാദിത്തം നിര്‍വ്വഹിച്ചിട്ടുണ്ട്‌.

കോടതികള്‍ എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ വിശദീകരിക്കുന്ന പാര്‍ട്ടി സമീപനം വായിച്ച്‌ അംഗീകരിച്ച്‌ പ്രവര്‍ത്തിക്കുന്നവരാണ്‌ കമ്യൂണിസ്റ്റുകാര്‍. അതതു കാലത്തെ പാര്‍ട്ടി കോണ്‍ഗ്രസുകളുടെ രാഷ്ട്രീയപ്രമേയവും നീതി പീഠത്തിന്റെയും മറ്റു ഭരണകൂടസ്ഥാപനങ്ങളുടെയും സമകാലിക ദൗത്യത്തെ വിശദീകരിക്കുന്നുണ്ട്‌.

മുഖപ്രസംഗത്തിന്‍റെ പൂര്‍ണരൂപം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X