ആരും പാര്‍ട്ടിയ്‌ക്ക് അതീതരല്ല: പിണറായി
മുക്കം(കോഴിക്കോട്): ഒരു നേതാവും പാര്‍ട്ടിയ്‌ക്ക് അതീതനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നവകേരള മാര്‍ച്ചിനിടെ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം ഒരു പ്രത്യേക പാര്‍ട്ടിയാണ് അതില്‍ പാര്‍ട്ടിയ്‌ക്ക് അതീതരാകാന്‍ ആര്‍ക്കും കഴിയില്ല. വര്‍ഗവഞ്ചകനെന്ന് സഹകരണമന്ത്രി ജി സുധാകരന്‍ വിശേഷിപ്പിച്ചത് ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെയാണ്. ചാറ്റര്‍ജി ഏറ്റവും വലിയ വര്‍ഗവഞ്ചകന്‍ തന്നെയാണ്.
മുഖ്യമന്ത്രിയെ ചാറ്റര്‍ജിയുമായി താരതമ്യം ചെയ്യാനുള്ള മാധ്യമങ്ങളുടെ ആഗ്രഹം പൂവണിയില്ല- പിണറായി പറഞ്ഞു.
മാര്‍ച്ചില്‍ പങ്കെടുക്കില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന് മാര്‍ച്ചില്‍ ഇനിയും പങ്കെടുക്കാന്‍ കഴിയാത്ത ഒട്ടേറെ
സെക്രട്ടേറിയറ്റ് അംഗങ്ങളുണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി. വിഎസ് മാര്‍ച്ചില്‍ പങ്കെടുക്കാത്തതിനെ ഒരു വലിയ കാര്യമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ നേരത്തേയും പ്രാദേശികമായി ചില അഭിപ്രായവ്യത്യാസങ്ങളും പ്രശ്‌നങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആലഞ്ചേരിയിലേതുപോലെ പിന്നീട് അവരെല്ലാം തെറ്റ് തിരിച്ചറിഞ്ഞ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ചുരുക്കം ചിലര്‍ മാത്രം പാര്‍ട്ടിയെ തകര്‍ക്കാന്‍ ശത്രുക്കളുമായി കൂട്ടുചേര്‍ന്നു.
രാഘവനെപ്പോലെ അതിന് ഇറങ്ങിപ്പുറപ്പെട്ടവര്‍ക്കൊക്കെ ഇപ്പോള്‍ എന്തുസംഭവിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. അതൊന്നും പാര്‍ട്ടി വലിയ പ്രശ്‌നമായി കാണുന്നില്ല. ലാവലിന്‍ കേസ് സംബന്ധിച്ചകാര്യങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. പറയാന്‍ മടിയുണ്ടായിട്ടില്ല, അതെന്റെ വ്യക്തിപരമായ കാര്യമാണ്- അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications