Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്‌റ്റര്‍

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സുധാകരന്റെ ഓരിയിടല്‍ പിണറായിയെ സുഖിപ്പിക്കാനാണെന്നും രാജഭക്തികാട്ടി സ്ഥാനം നേടുന്ന സുധാകരന്‍ നാടിനാപത്ത്‌ തുടങ്ങിയ പരാമര്‍ശങ്ങളാണ്‌ പോസ്‌റ്ററുകളില്‍ ഉള്ളത്‌.

വിഎസ്‌ അനുകൂലികള്‍ക്ക്‌ സ്വാധീനമുള്ള പുന്നപ്ര പറവൂര്‍ പ്രദേശങ്ങളില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെയോടെയാണ്‌ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌.

ലാവലിന്‍ കേസില്‍ സിബിഐയെ വിമര്‍ശിക്കുന്നത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനെ വ്യാഴാഴ്‌ച സുധാകരന്‍ വിമര്‍ശിച്ചിരുന്നു. പാര്‍ട്ടിയാണ്‌ മന്ത്രിയും മുഖ്യമന്ത്രിയുമാക്കുന്നതെന്നും സിപിഎം ഒറ്റുകാരുടെ പാര്‍ട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനിടെ വ്യാഴാഴ്‌ച പോത്തന്‍കോട്‌ കാട്ടായിക്കോണം ജങ്‌ഷനില്‍ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെ കൂറ്റന്‍ കട്ടൗട്ട്‌ കത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായി കരുതപ്പെടുന്ന ഇവിടെ റെഡ്‌സ്റ്റാന്‍ എന്ന സംഘടനയാണ്‌ വിഎസിന്റെ കട്ടൗട്ട്‌ കത്തിച്ചത്‌. നവകേരളയാത്രയ്‌ക്ക്‌ അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുനടന്ന കാല്‍നട പ്രചാരണജാഥയോടനുബന്ധിച്ചാണ് കട്ടൗട്ട്‌ സ്ഥാപിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+