ലൈംഗിക വീഡിയോ: ഗൂഗിള്‍ ജീവനക്കാര്‍ക്കെതിരെ കേസ്
റോം: വികലാംഗനായ ബാലനെ സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നാല് ഗൂഗിള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇറ്റലിയില്‍ കേസ്.
വീഡിയോ പ്രദര്‍ശനം തടഞ്ഞില്ലെന്ന പേരിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സീനിയര്‍ വൈസ് പ്രസിഡന്റ് ഡേവിഡ് ഡ്രമന്റ്, മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജോര്‍ജ് റീയിസ്, ഗ്ലോബല്‍ പ്രൈവസി കൗണ്‍സല്‍ പീറ്റര്‍ ഫ്‌ളീഷര്‍, ഗൂഗിള്‍ വീഡിയോയുടെ യൂറോപ്പിലെ മുന്‍ മേധാവി അരവിന്ദ് ദസികന്‍ എന്നിവര്‍ക്കെതിരെയാണ് മിലിനിലെ കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തിരിക്കുന്നത്.
കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിയ്‌ക്കാം. 2006ലായിരുന്ന ബാലനെ പീഡിപ്പിക്കുന്ന വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. പരാതി ഉയര്‍ന്ന ഉടന്‍തന്നെ ഗൂഗിള്‍ വീഡിയോ നീക്കം ചെയ്‌തിരുന്നു.












Click it and Unblock the Notifications