ന്യൂയോര്‍ക് തെരുവില്‍ പണം വാരിയെറിഞ്ഞ് അജ്ഞാതന്‍
ന്യൂയോര്‍ക്ക്: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പൊറുതിമുട്ടിക്കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി ബുധനാഴ്‌ച ന്യൂയോര്‍ക്കിലെ തെരുവില്‍ ഒരാള്‍ പ്രത്യക്ഷപ്പെട്ടു.
ആവശ്യമുള്ള ആര്‍ക്കും പണം വാരിക്കോരി കൊടുക്കുന്ന ഒരു കോടീശ്വരന്‍. ടൈംസ് സ്‌ക്വയറിന്റെ ഹൃദയഭാഗത്താണ് കെട്ടുകണക്കിന് ഡോളറുകളുമായി ഈ അജ്ഞാതന്‍ ഇരുപ്പുറപ്പിച്ചത്.
സുരക്ഷാ ഗാര്‍ഡുകളുടെ അകമ്പടിയോടെ ബെയ്‌ല്‍ ഔട്ട് ബൂത്ത് എന്ന് എഴുതിയ ബോര്‍ഡിന് പിന്നില്‍ ഇരുന്നുകൊണ്ടാണ് ഇയാള്‍ പണം വിതരണം ചെയ്‌തത്. കറുത്ത കണ്ണട ധരിച്ച് രോമത്തൊപ്പി മുഖത്തേയ്‌ക്ക് താഴ്‌ത്തിവച്ചിരുന്ന ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല. ആളെ തിരിച്ചറിയാന്‍ ആര്‍ക്കും ഇതേവരെ സാധിച്ചിട്ടില്ല. ഡോളറുകളുമായെത്തിയ അയാളെ ജനങ്ങള്‍ ബെയ്ല്‍ ഔട്ട് ബില്‍' എന്നു വിളി ച്ചു.
നൂറിലേറെപേര്‍ക്കായി അമ്പതും അതിലേറെയും ഡോളര്‍ ഇയാള്‍ വിതരണം ചെയ്‌തു. പണം വിതരണം ചെയ്യുന്ന വിവരമറിഞ്ഞ് ഒട്ടേറെയാളുകള്‍ കടുത്ത തണുപ്പിലും ഇയാള്‍ക്കുമുന്നില്‍ ക്യൂനിന്നു. പണത്തിനായി അഞ്ചുമണിക്കൂര്‍ വരെ ക്യൂനിന്നവരും ഉണ്ടത്രേ.
സാമ്പത്തികമന്ദ്യത്തെത്തുടര്‍ന്ന് ജോലിനഷ്ടപ്പെട്ടവരാണ് ക്യൂവില്‍ ഉണ്ടായിരുന്നവരിലേറെയും. സ്വന്തം ജീവിതത്തിലെ കദനങ്ങള്‍ പറഞ്ഞ ചിലര്‍ക്ക് 150 ഡോളര്‍വരെ കിട്ടിയിട്ടുണ്ടത്രേ.












Click it and Unblock the Notifications