അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും: ബിജെപി
നാഗ്‌പൂര്‍: അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിയ്‌ക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ്.
1992ല്‍ തകര്‍ക്കപ്പെട്ട ബാബ്‌റി മസ്‌ജിദ് നിലനിന്നിരുന്ന അതേ സ്ഥാനത്ത് തന്നെയായിരിക്കും രാമക്ഷേത്രം നിര്‍മ്മിയ്‌ക്കുക അതിനെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. നാഗ്‌പൂരില്‍ പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
"രാമക്ഷേത്ര നിര്‍മാണം ബിജെപിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. അതിന് തടയിടാന്‍ ഭൂമിയിലെ ഒരു വ്യക്തിക്കും കഴിയില്ല. ഇതിനായി പാര്‍ട്ടി ഒരവസരം കാത്തിരിയ്‌ക്കുകയാണ്." -സിങ് പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ ആര്‍എസ്‌എസിനെ പ്രീണിപ്പിയ്‌ക്കനാണ് ബിജെപി രാമക്ഷേത്ര നിര്‍മാണം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications