ശ്രീരാം സേന താലിബാനിസം വളര്‍ത്താന്‍ ശ്രമിക്കുന്നു: രേണുക
ദില്ലി: ശ്രീരാമ സേനയുടെ ധാര്‍മിക പൊലീസ് ചമയലിനെതിരെ കേന്ദ്രവനിതാ ശിശുക്ഷേമമന്ത്രി രേണുകാ ചൗധരി വീണ്ടും രംഗത്ത്. മഞ്ചേശ്വരം എംഎല്‍എയുടെ മകള്‍ക്കുനേരെയുണ്ടായ അക്രമത്തെ മന്ത്രി അപലപിച്ചു.
സേന താലിബാനിസം കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇതിനെ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും രേണുക ആവശ്യപ്പെട്ടു. രാജ്യത്തെ നിയമത്തെ വെല്ലുവിളിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
ഇന്നലെ പബില്‍ സംഭവിച്ചു ഇന്ന് ബസിലും നാളെ നിങ്ങളുടെ വീട്ടുമുറ്റത്തും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാം. ഇത് ഫാസിസമാണ്. രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ എംഎല്‍എയുടെ മകള്‍ക്കെതിരെയുണ്ടായ അക്രമത്തെ ബിജെപിയും അപലപിച്ചിട്ടുണ്ട്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ ഹീനകൃത്യമെന്നാണ് പാര്‍ട്ടി വിശേഷിപ്പിച്ചത്.
കുറച്ചുനാള്‍മുമ്പ് മംഗലാപുരത്തെ പബില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ട സംഭവംത്തെ ബിജെപി നേതാവ് രാജ്നാഥ് സിങ് അപലപിച്ചിരുന്നുവെങ്കിലും ശ്രീരാമസേനയെ പേരെടുത്ത് വിമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications