ബാലാനന്ദന്‍ കത്തയച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി
ദില്ലി: ലാവലിന്‍ വിഷയത്തില്‍ സിപിഎം നേതൃത്വത്തെ വിമര്‍ശിച്ച് അന്തരിച്ച മുന്‍ പൊളിറ്റ് ബ്യൂറോ അംഗം ഇ ബാലാനന്ദന്‍ കത്തയച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി.
ഇത്തരത്തിലൊരു കത്തേയില്ല. പിന്നെങ്ങനെ അത് പ്രസിദ്ധീകരിക്കാന്‍ കഴിയും. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടില്ല- നേതൃത്വം പറഞ്ഞു.
ബാലാനന്ദന്റെ കത്ത് ചോര്‍ന്നത് സംബന്ധിച്ച് തനിക്ക് അറിവൊന്നുമില്ലെന്ന് നവ കേരള മാര്‍ച്ചിനിടെ വടകരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിരുന്നു. രണ്ടുപേര്‍ക്കുമാത്രമേ കത്തിനെക്കുറിച്ചറിയാവൂ എന്നും ഇതെങ്ങനെ മാധ്യമങ്ങള്‍ക്കുകിട്ടിയെന്നുമാണ് പിണറായി ചോദിച്ചത്.
ഇത്തരത്തില്‍ ഒരു കത്ത് ബാലാനന്ദന്‍ അയച്ചിട്ടുണ്ടെന്നുള്ളതിന് തെളിവാണ് പിണറായിയുടെ വാക്കുകള്‍. അതുകൊണ്ടുതന്നെ ബാലാനന്ദന്‍ കത്തയച്ചിട്ടില്ലെന്ന കേന്ദ്രനേതൃത്വത്തിന്റെ വാദം അവിശ്വസനീയമാണ്. ബാലാനന്ദന്റെ കത്ത് പുറത്തുവന്ന സംഭവം പിണറായി പക്ഷത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
സംഭവത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഇല്ലാതെ നോക്കുക, കത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുക എന്നീ രണ്ടുവഴികളാണ് ഇപ്പോള്‍ ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. ബാലാനന്ദന്‍ കത്തയച്ചുവെന്ന വാര്‍ത്ത സത്യമാണെങ്കില്‍ ചോദ്യം ചെയ്യപ്പെടുക പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടുകൂടിയായിരിക്കും.
ലാവലിന്‍പ്രശ്‌നത്തില്‍ 2005ല്‍ നിയമസഭയില്‍ പാര്‍ട്ടിയ്‌ക്ക് കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നപ്പോഴാണ് ബാലാനന്ദന്‍ കാരാട്ടിന് ആദ്യം കത്തയച്ചത്. എന്നാല്‍ കത്തിന്റെ പേരില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഒരു മാസം കഴിഞ്ഞ് മറ്റൊരു കത്തും എഴുതി.
തുടര്‍ന്ന് കത്ത് ഇപ്പോള്‍ പിബിയില്‍ ചര്‍ച്ചചെയ്യുന്നത് സംസ്ഥാനത്ത് പാര്‍ട്ടി തകരുന്നതിന് വഴിവയ്‌ക്കുമെന്ന് കാരാട്ട് ബാലാനന്ദനെ നേരിട്ട് കണ്ട് പറഞ്ഞുവത്രേ. എന്നാല്‍ തന്റെ കത്ത് അവഗണിക്കപ്പെട്ടതില്‍ വിഷമം തോന്നിയ ബാലാനന്ദന്‍ വിഎസ് ഉള്‍പ്പെടെയുള്ളവരോട് താനിത്തരത്തില്‍ ഒരു കത്തയച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമാക്കുകയും ചര്‍ച്ച വേണമെന്ന് പറയാന്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications