പിണറായിയെ സിബിഐ കുടുക്കിയത്: അമര്‍സിങ്
ദില്ലി: ലാവലിന്‍ കേസില്‍ സിബിഐ പിണറായി വിജയനെ കുടുക്കുകയായിരുന്നുവെന്ന് അമര്‍ സിങ് ആവര്‍ത്തിച്ചു. സിപിഎം ചാനലായ പിപ്പീളിന് നല്‌കിയ അഭിമുഖത്തിലാണ് സമാജ് വാദ് പാര്‍ട്ടി നേതാവ് അമര്‍ സിങ് പിണറായിക്ക് പിന്തുണയും കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതുമായി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
കേസില്‍ പിണറായിയെ കുടുക്കിയതിന് തന്റെ പക്കല്‍ തെളിവുകളുണ്ട്. യുപി കേഡറിലെ മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥനില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. തന്റെ പക്കലുള്ള തെളിവുകള്‍ ഏത് കോടതിയുടെ മുന്നിലും വെളിപ്പെടുത്താന്‍ തയാറാണ്.
സിബിഐ പിണറായിയെ കുടുക്കുകയായിരുന്നുവെന്ന് തുറന്ന് പറയരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായും അമര്‍ സിംഗ് പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ തനിയ്‌ക്ക് താത്‌പര്യമില്ലെന്നും എന്നാല്‍ സിബിഐയെ ദുരുപയോഗം ചെയ്യുന്നത് കൊണ്ടാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നതെന്നും അമര്‍ സിംഗ് വ്യക്തമാക്കി.
ആണവക്കരാറിന്റെ പേരില്‍ യുപിഎ സര്‍ക്കാരിന് സിപിഎം പിന്തുണ പിന്‍വലിച്ചപ്പോള്‍ സഹായത്തിനെത്തിയത് സമാജ് വാദി പാര്‍ട്ടിയായിരുന്നു.
ഇതിന്റെ പേരില്‍ പിന്നീട് സിപിഎമ്മും സമാജ് വാദി പാര്‍ട്ടിയും അകന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന് സഹായഹസ്‌തവുമായി അമര്‍ സിങ് എത്തിയതെന്ന കാര്യവും ശ്രദ്ധേയമാണ്.












Click it and Unblock the Notifications