തട്ടിക്കൊണ്ടു പോകല്‍: 2 പേര്‍ പിടിയില്‍
മംഗലാപുരം: മഞ്ചേശ്വരം എംഎല്‍എയും സിപിഎം നേതാവുമായ കുഞ്ഞമ്പുവിന്റെ മകളെ മംഗലാപുരത്ത് വച്ച് തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ട് പേരെ പോലീസ് അറസ്‌റ്റു ചെയ്‌തു.
ചോദ്യം ചെയ്യലിനായി പത്തോളം പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ അഞ്ച് പേര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചന.
ഒരു ബസ് ജീവനക്കാരനെയും മംഗലാപുരം സ്വദേശിയെയുമാണ് അറസ്റ്റു ചെയ്‌തത്. ബസ് ജീവനക്കാര്‍ വഴിയാണ് ആക്രമികള്‍ക്ക് വിവരം ലഭിച്ചതെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വെള്ളിയാഴ്‌ചയാണ് കുഞ്ഞമ്പുവിന്റെ മകള്‍ ശ്രുതിയെയും സുഹൃത്ത് ഷബീബിനെയും ബസ് തടഞ്ഞു നിര്‍ത്തി ശ്രീരാമസേന പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയ ശേഷം വിട്ടയച്ചത്. അന്യമതക്കാരായ ഇരുവരും തമ്മില്‍ ബസില്‍ വച്ച് സംസാരിച്ചതാണ് ശ്രീരാമ സേന പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതെന്ന് എംഎല്‍എ പോലീസിന് നല്‌കിയ പരാതിയില്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications