അവിശ്വസനീയമായ ഒരു സ്പെല്ലിങ് മിസ്റ്റേക്
കൊല്‍ക്കത്ത: ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യാനായി ടൈപ്പ് ചെയ്ത വാക്കിന്റെ സ്പെല്ലിങ് തെറ്റുക, അതുവഴി 66 വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞുപോയ സഹോദരിയെ കണ്ടുമുട്ടാന്‍ കഴിയുക.. വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു അല്ലേ.
എന്നാല്‍ ബര്മ്മക്കാരികളായ സിബില്‍ ലേ ഫ്ളോറി, സഹോദരി ബ്ലാന്‍ ചെ എന്നിവരുടെ കാര്യത്തില്‍ ഇതൊരു യാഥാര്‍ത്ഥ്യ മായിരിക്കുകയാണ്. 1941ലെ രണ്ടാം ലോകമഹായുദ്ധകാലത്ത് വേര്‍പിരിഞ്ഞുപോയ ഇവര്‍ക്ക് രണ്ടുപേരും ജീവിച്ചിരിക്കുന്നുണ്ടെന്ന് തിരിച്ചറിയാനും കണ്ടുമുട്ടാനും ഭാഗ്യം നല്‍കിയത് വെറുമൊരു സ്പെല്ലിങ് മിസ്റ്റേക്കാണ്.
1943ല്‍ സ്കോട്ലാന്റ് സ്വദേശിയായ സൈനികനെ വിവാഹം ചെയ്ത് സിബില്‍ സ്കോട്ലാന്ഡില് സ്ഥിരതാമസമാക്കുകയായിരുന്നു. തന്റെ കൊച്ചുമകള്‍ക്ക് ഒരു പേരു കണ്ടുപിടിക്കാനായി സിബില്‍ നെറ്റില്‍ തിരയുകയായിരുന്നു. തന്റെ അമ്മയുടെ പേരിനോട് സമാനതപുലര്‍ത്തുന്ന പേരുകളുടെ ലിസ്റ്റ് ലഭിക്കാനായി നടത്തിയ ശ്രമമാണ് സിബിലിന് സഹോദരിയെ തിരികെ നേടിക്കൊടുത്തത്.
അമ്മയുടെ പേരിന്റെ സ്പെല്ലിങ് തെറ്റി ടൈപ്പ് ചെയ്തപ്പോള്‍ ബ്ലാന്‍ ചെ ദേശായ് എന്ന ഒരാള്‍ തന്റെ നഷ്ടപ്പെട്ടുപോയ സഹോദരി സിബില്‍ ലേ ഫ്ളോറി എന്ന സ്ത്രീയെയോ, അവരെകുറിച്ച് അറിയാവുന്നവരെയോ തെരയുന്നു എന്ന സന്ദേശം കാണാനിടയായി. . തുടര്‍ന്ന് വീണ്ടും സെര്‍ച്ച് ചെയ്ത് സഹോദരിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് ബന്ധപ്പെടുകയായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജീവിച്ചിരിക്കുന്നുണ്ടെന്ന തിരിച്ചറിവ് ശരിയ്ക്കും വിശ്വസിക്കാന്‍ കഴിയാത്തതായിരുന്നുവെന്നാണ് രണ്ടുപേരും പറഞ്ഞത്. ബ്ലാന്‍ചെ ഒരു ഇന്ത്യക്കാരനെ വിവാഹം ചെയ്ത് കൊല്‍ക്കത്തയിലാണ് താമസിക്കുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications