Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോപണം അന്വേഷണം വഴിതെറ്റിക്കാനെന്ന്‌: കോടിയേരി

തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസില്‍ മന്ത്രിമാരെയും ബന്ധുക്കളെയും വലിച്ചിഴയ്‌ക്കുന്നത്‌ അന്വേഷണം വഴിതെറ്റിക്കാനാണെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

ടോട്ടല്‍ തട്ടിപ്പില്‍ തനിയ്‌ക്കും മകനും പങ്കുണ്ടെന്ന ഡോക്ടര്‍ രമണി മൊഴി നല്‍കിയതിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രമണിയുടെ മൊഴി കോടതി പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രതിയുടെ കേട്ടറിവ്‌ മാത്രം അടിസ്ഥാനമാക്കിയുള്ള ആരോപണമാണിത്‌. വലിയവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്‌ കേസില്‍ നിന്നും രക്ഷപ്പെടാനാണ്‌. അത്‌ നടക്കാന്‍ പോകുന്നില്ല. ഉപ്പുതിന്നവര്‍ വെള്ളംകുടിയ്‌ക്കും.

അന്വേഷണം ഊര്‍ജിതമായിത്തന്നെ നടക്കും. യഥാര്‍ത്ഥ പ്രതികളെ പിടിയ്‌ക്കും. എനിക്കെതിരെ ഉന്നയിച്ച ആരോപണം നിയമപരമായി നേരിടും- കോടിയേരി വ്യക്തമാക്കി.

ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതി തള്ളിക്കളഞ്ഞതാണ്‌. ഇപ്പോള്‍ പ്രതികള്‍ ഇക്കാര്യങ്ങള്‍ കുത്തിപ്പൊക്കുന്നത്‌ രക്ഷപ്പെടാനാണ്‌. ഇത്‌ മറ്റുചില ശക്തികള്‍ക്കും പങ്കുണ്ട്‌- അദ്ദേഹം ആരോപിച്ചു.

ടോട്ടല്‍ തട്ടിപ്പില്‍ കോടിയേരിയുടെയും മന്ത്രി പികെ ശ്രീമതിയുടെയും മക്കള്‍ക്ക്‌ ബന്ധമുണ്ടെന്ന്‌ ശബരിനാഥ്‌ തന്നോട്‌ പറഞ്ഞതായി ടോട്ടല്‍ കേസിലെ പത്താം പ്രതി ഡോക്ടര്‍ രമണി വെള്ളിയാഴ്‌ച കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+