സാമ്പത്തിക മാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടില്ല
ദില്ലി: ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയായ ഐഎല്‍ഒ.
അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുമായി കൂടുതല്‍ ബന്ധമില്ലാത്തതാണ് ഇതിന് കാരണമെന്ന് ഐഎല്‍ഒയുടെ ഇക്കോണമിക് ആന്‍ഡ് ലേബര്‍ മാര്‍ക്ക്‌റ്റ് വിശകലന വിദഗ്‌ദ്ധന്‍ ഡങ്കണ്‍ ക്യാമ്പെല്‍ പറഞ്ഞു. വിദ്യാഭ്യാസരംഗത്തിന് മുന്‍തൂക്കം നല്‌കിയാലെ ഭാവിയിലും ഈ വളര്‍ച്ച നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കഴിയൂ.
സാമ്പത്തികരംഗത്തെ മുന്നേറ്റം ഏല്ലാവര്‍ക്കും പ്രയോജനപ്പെടുത്തുന്നതിനും തുല്യത ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസം കൂടിയേ തീരുവെന്ന് ഡങ്കന്‍ പറഞ്ഞു.












Click it and Unblock the Notifications