Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനങ്ങളോട് വിവേചനം കാണിച്ചിട്ടില്ല: സോണിയ

ദില്ലി: യുപിഎ സര്‍ക്കാര്‍ സംസ്ഥാനങ്ങളോട്‌ രാഷ്ട്രീയ വിവേചനം കാണിച്ചിട്ടില്ലെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി.

കോണ്‍ഗ്രസ്‌ ഇതര സംസ്ഥാന സര്‍ക്കാരുകള്‍ കോണ്‍ഗ്രസ്‌ കൊണ്ടുവന്ന പദ്ധതികള്‍ സ്വന്തം പേരിലാക്കാനുള്ള ശ്രമമാണ്‌ നടത്തുന്നതെന്ന്‌ അവര്‍ ആരോപിച്ചു. ദില്ലിയിലെ രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ്‌ നേതൃ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിക്കണം.കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണ്. പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ പാലിച്ചു. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കും. ഇന്ത്യയുടെ സഹിഷ്ണുതയെ ദൌര്‍ബല്യമായി ആരും കാണേണ്ടതില്ല. -സോണിയ പറഞ്ഞു.

വിവരാവകാശനിയമം ഭരണ-ഉദ്യോഗസ്ഥതലത്തില്‍ അഴിമതി കുറയ്‌ക്കാന്‍ സഹായിച്ചു. ഭീകരതയാണ്‌ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി- അവര്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ ബ്ലോക്ക്‌ തലം മുതലുള്ള നേതാക്കള്‍ നേതൃസമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്‌. കേരളത്തില്‍നിന്ന്‌ 280 അംഗസംഘം സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

ബിജെപിയെ പോലെ സിപിഎമ്മിനെയും എതിരാളികളായി കാണണമെന്നും തിരഞ്ഞെടുപ്പിനു ശേഷവും സിപിഎമ്മുമായി സഖ്യമുണ്ടാക്കരുതെന്ന ആവശ്യവും നേതൃസംഗമത്തില്‍ ഉയര്‍ന്നു.തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ടാണ് കോണ്‍ഗ്രസ് നേതൃസംഗമം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+