ഭീകരതയ്‌ക്ക് അതെ നാണയത്തില്‍ തിരിച്ചടി
നാഗ്‌പൂര്‍: ഭീകരതയെ ഭീകരത കൊണ്ട് തന്നെ നേരിടുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തിനകത്ത് നിന്ന് സഹായമില്ലാതെ മുംബൈ ഭീകരാക്രമണം സാധ്യമാകുകയില്ല. ഭീകര്‍ക്ക് സഹായം നല്‌കിയവരെ സര്‍ക്കാര്‍ സംരക്ഷിയ്‌ക്കുകാണ് -ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോഡി.
ഒരു കുടുംബത്തിന്റെ ഭൂതകാലത്തെ കുറിച്ച് പ്രചാരണം നടത്താനുള്ള ഗൂഡാലോചന രാജ്യത്തിന് അപകടമാണെന്ന് മോഡി പറഞ്ഞു.
ഒരു കുടുംബത്തിലെ അംഗങ്ങള്‍ കഴിഞ്ഞ 37 വര്‍ഷമായി ഇന്ത്യ ഭരിയ്‌ക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷവും അവരുടെ ഭരണമായി കണക്കാക്കിയാല്‍ മൊത്തം 42 വര്‍ഷം കുടുംബവാഴ്‌ചയായിരുന്നുവെന്നും നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ചു കൊണ്ട് മോഡി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷം അവര്‍ ഭരിച്ചത് മന്‍മോഹന്‍ സിങെന്ന അദൃശ്യനായ പ്രധാനമന്ത്രിയെ മുന്‍നിര്‍ത്തിയായിരുന്നു. കുടുംബ വാഴ്‌ചക്കെതിരായ ജനവികാരമാണ് അമേരിക്കയില്‍ ഒബാമയെ അധികാരത്തിലെത്തിച്ചതെന്നും മോഡി പറഞ്ഞു.












Click it and Unblock the Notifications