കോഴിക്കോട് രണ്ടര വയസുകാരിയെ പീഡിപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്‌: രണ്ടരവയസുകാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. കോഴിക്കോട്‌ മെഡിക്കല്‍ കോളജിന് സമീപത്തുള്ള ബസ്‌ സ്റ്റോപ്പില്‍ കിടന്നുറങ്ങിയ നാടോടിസംഘത്തിലെ കുട്ടിയാണ് മാനഭംഗത്തിനിരയായത്‌.

ഗുരുതമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ മാതാപിതാക്കളും സംഘത്തിലെ മറ്റുള്ളവരും രാത്രി തന്നെ കുട്ടിയ്ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഒടുവില്‍ രാവിലെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ മാരകപരിക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. അവശനിലയിലായ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്