ബാലാനന്ദന്റെ കത്ത് വ്യാജമല്ല: ജനശക്തി
തിരുവനന്തപുരം: ലാവലിന്‍ കരാര്‍ സംബന്ധിച്ച് അന്തരിച്ച മുന്‍ പിബി അംഗം ഇ ബാലാനന്ദന്‍ നാല് വര്‍ഷം മുമ്പ് സിപിഎം കേന്ദ്രനേതൃത്വത്തിന് അയച്ച കത്ത് വ്യാജമല്ലെന്ന് ജനശക്തി മാസിക വ്യക്തമാക്കി.
കത്ത് വ്യാജമാണെന്ന കേന്ദ്രനേതൃത്വത്തിന്റെ വാദം പിണറായി വിജയന്റെ മുഖം രക്ഷിക്കാന്‍ വേണ്ടിയാണെന്ന് മാസിക പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഈ ശ്രമത്തില്‍ മുഖം നഷ്ടപ്പെട്ടത് സിപിഎമ്മിനാണ്. വന്‍കോഴ വിവാദങ്ങളും കുംഭകോണങ്ങളും ഉണ്ടാകുമ്പോള്‍ കൈകഴുകുന്ന പ്രസ്‌താവനകള്‍ ഇറക്കുന്ന പാര്‍ട്ടികളുടെ ഗണത്തിലേയ്‌ക്ക് സിപിഎമ്മും എത്തിച്ചേര്‍ന്നു.
ജീവിച്ചിരുന്ന ബാലാനന്ദനെ അവഹേളിച്ചിരുന്നതിനേക്കാള്‍ ക്രൂരമായ അവഗണനയാണ് അന്തരിച്ച ബാലാനന്ദനെ നിഷേധിക്കുകവഴി സിപിഎം നേതൃത്വംചെയ്‌തിരിക്കുന്നത്.
പ്രവര്‍ത്തനകേന്ദ്രം ദില്ലയില്‍ നിന്നും തിരുവനന്തപുരത്തേയ്‌ക്ക് മാറ്റിയശേഷം രണ്ട് സന്ദര്‍ഭങ്ങളില്‍ ഈ കത്തിനെക്കുറിച്ച് ബാലാനന്ദന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നത് അദ്ദേഹത്തെ അടുത്തറിയാവുന്ന എല്ലാവര്‍ക്കും അറിയാം. കാരാട്ട് കത്ത് പരിഗണിക്കുന്നില്ലെന്ന് വന്നപ്പോഴാണ് ബാലാനന്ദന്‍ വീണ്ടും കൂടിക്കാഴ്‌ച നടത്തിയത്- വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇതിനിടെ ലാവലിന്‍ അഴിമതി സംബന്ധിച്ച രേഖകള്‍ പൂര്‍ണമായും ജനങ്ങളില്‍ എത്തിക്കാന്‍ ഒരു വിഭാഗം തീവ്രശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി ലാവലിന്‍ രേഖകള്‍ ഇന്റര്‍നെറ്റിലും പ്രസിദ്ധീകരിച്ചുകഴിഞ്ഞു. പിണറായി കുറ്റക്കാരനാണെന്ന് കാണിക്കുന്നതാണ് രേഖകള്‍.
എസ്‌എന്‍സി ലാവലിന്‍ സ്‌കാന്റല്‍ ഇന്‍ കേരള എന്ന ബ്ലോഗിലാണ് പേരുവയ്‌ക്കാതെ രേഖകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്, ജനുവരി അവസാനം തുടങ്ങിയ ഈ ബ്ലോഗില്‍ അനുദിനം പുതിയ പോസ്‌റ്റുകള്‍ വരുന്നുണ്ട്. ജനശക്തി പ്രസിദ്ധീകരിച്ച ബാലാനന്ദന്റെ കത്തിന്റെ പൂര്‍ണരൂപവും ബ്ലോഗിലുണ്ട്.












Click it and Unblock the Notifications