കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിക്കാരെ സംരക്ഷിക്കല്ല; മാധ്യമ സിന്‍ഡിക്കേറ്റ്‌ വീണ്ടും: പിണറായി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്‌: അഴിമതിക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അഴിമതി നടത്തിയിട്ടുണ്ടെന്ന്‌ വ്യക്തമായാല്‍ പാര്‍ട്ടിയുടെ ഏത്‌ ഉന്നത നേതാവായാലും നടപടിയെടുക്കും. നവകേരള മാര്‍ച്ചിനോട്‌ അനുബന്ധിച്ച്‌ വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

കുറ്റം ചെയ്‌തത്‌ സഖാക്കളായായാലും അവരെ തുറുങ്കിലടയ്‌ക്കുമെന്ന മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെ പ്രസ്‌താവന ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ ഇത്‌ സംബന്ധിച്ച്‌ പാര്‍ട്ടിയ്‌ക്ക്‌ വ്യക്തമായ നിലപാടുണ്ടെന്ന്‌ പിണറായി പറഞ്ഞത്‌. അഴിമതിക്കാരെ സംരക്ഷിക്കുന്ന നടപടി പാര്‍ട്ടി ഒരു കാലത്തും തെരഞ്ഞെടുത്തിട്ടില്ല. പാര്‍ട്ടിയില്‍ എത്ര പ്രമുഖനായാലും നടപടിയെടുത്ത്‌ പുറത്താക്കും. -പിണറായി വിശദീകരിച്ചു.

അന്തരിച്ച ഇ. ബാലാനന്ദന്റെ പേരില്‍ വ്യാജ കത്ത്‌ പ്രത്യക്ഷപ്പെട്ടിരിയ്‌ക്കുന്നതിന്റെ കാരണം മാധ്യമ സിന്‍ഡിക്കേറ്റ്‌ വീണ്ടും സജീവമായതിന്റെ തെളിവാണെന്ന്‌ പിണറായി പറഞ്ഞു. പ്രമുഖ മാധ്യമങ്ങളെല്ലാം ഒരേ രീതിയിലാണ്‌ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിയ്‌ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഞ്ചേശ്വരം എംഎല്‍എ സി എച്ച്‌ കുഞ്ഞമ്പുവിന്റെ മകളെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച സംഭവത്തില്‍ ആര്‍എസ്‌എസും സംഘപരിവാര്‍ സംഘടനകളും നുണപ്രചരണം നടത്തുകയാണ്‌. ആക്രമികളെ സംരക്ഷിയ്‌ക്കുന്ന നിലപാടാണ്‌ കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടാകുന്നത്‌. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ മൗനം പാലിയ്‌ക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X