അറസ്റ്റിലായത് പ്രതികളല്ല: കുഞ്ഞമ്പു
കാസര്‍കോട്: തന്റെ മകളെ തട്ടിക്കൊണ്ടു പോയതിന്റെ പേരില്‍ കര്‍ണാടക പോലീസ് അറസ്‌റ്റ് ചെയ്‌തത് യഥാര്‍ത്ഥ പ്രതികളല്ലെന്ന് സിഎച്ച് കുഞ്ഞമ്പു എംഎല്‍എ. തട്ടിക്കൊണ്ടു പോകല്‍ സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്‌റ്റു ചെയ്‌തിരുന്നു. എന്നാലിവര്‍ വെറും ഗുണ്ടകള്‍ മാത്രമാണെന്നും യഥാര്‍ത്ഥ പ്രതികളല്ലെന്നും കുഞ്ഞമ്പു പറഞ്ഞു.
വെള്ളിയാഴ്‌ചയാണ് മംഗലാപുരത്തെ സെന്റ് അലോഷ്യസ് കോളെജ് വിദ്യാര്‍ത്ഥിനിയായ ശ്രുതിയെയും സുഹൃത്ത് ഷബീബിനെയും ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്.
ഇതിനിടെ തട്ടിക്കൊണ്ടു പോകല്‍ ദേശീയ മാധ്യമങ്ങള്‍ വന്‍വാര്‍ത്തയാക്കിയതോടെ സംഭവത്തിന് പുതിയ മാനം കൈവന്നിട്ടുണ്ട്.
ലാവലിന്‍ വിവാദത്തില്‍ സിപിഎം നേരിടുന്ന ആരോപണങ്ങളില്‍ ശ്രദ്ധ തിരിയ്‌ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത് നടപ്പാക്കിയതാണ് തട്ടിക്കൊണ്ടു പോകലെന്ന വാദവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
അറസ്റ്റിലായവര്‍ സിപിഎമ്മുമായി ബന്ധമുള്ളവരാണെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ശ്രീരാമ സേന അപമാനിയ്‌ക്കാന്‍ സിപിഎം നേതാവ് തന്റെ മകളെ ഉപയോഗിക്കുകയാണെന്ന് ശ്രീരാമ സേന തലവന്‍ പ്രമോദ് മുത്തലിക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications