കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമേശ്‌ ചെന്നിത്തല ബ്ലോഗ്‌ തുടങ്ങുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജനങ്ങളുമായി സംവദിക്കാന്‍ ഈ യുഗത്തില്‍ ഇന്റര്‍നെറ്റ്‌ പോലെ മറ്റൊരു നല്ല ഉപാധി ഇല്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല മനസ്സിലാക്കി. ഈ തിരിച്ചറിവിന്റെ പിന്‍ബലത്തില്‍ അദ്ദേഹം ഒരു ബ്ലോഗ്‌ തുടങ്ങാനും തീരുമാനിച്ചുകഴിഞ്ഞു.

ഫെബ്രുവരി ഒന്‍പതിന്‌ തിങ്കളാഴ്‌ച രമേശ്‌ ചെന്നിത്തലയുടെ ബ്ലോഗ്‌ നിലവില്‍വരും. സേവ്‌ കേരള കാംപെയിന്‍ തുടങ്ങുന്ന ദിവസം തന്നെയ്‌ണ്‌ ബ്ലോഗിന്റെ ഉത്‌ഘാടനവും നടക്കുന്നത്‌. എല്‍ഡിഎഫ്‌ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്‌ നയിക്കുന്ന കേരള രക്ഷാ യാത്ര തിങ്കളാഴ്‌ച വൈകീട്ട്‌ കാസര്‍കോട്ടുനിന്നും തുടങ്ങും.

സേവ്‌ കേരള കാംപെയിന്‍ സംബന്ധിച്ചുള്ള വിവരങ്ങളും വാര്‍ത്തകളുമെല്ലാം ബ്ലോഗിലൂടെ ജനങ്ങളിലേയ്‌ക്കെത്തിക്കാനാണ്‌ ചെന്നിത്തലയുടെ ശ്രമം. മാത്രമല്ല ലാവലിന്‍ അഴിമതിക്കേസുള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള കാര്യങ്ങളും ബ്ലോഗില്‍ ഉള്‍പ്പെടുത്തുമെന്നാണ്‌ സൂചന.

സേവ്‌ കേരള കാംപെയിനില്‍ പങ്കെടുക്കാനായി ചെന്നിത്തല അഞ്ച്‌ ലക്ഷത്തോളം പേരെ ഇ-മെയില്‍ മുഖാന്തിരം ക്ഷണിച്ചിട്ടുണ്ട്‌. മാത്രമല്ല ജനങ്ങള്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ മൊബൈല്‍ സന്ദേശമായി അദ്ദേഹത്തിന്‌ നേരിട്ട്‌ അയയ്‌ക്കുകയും ചെയ്യാം. 9633006600 ആണ്‌ ഇതിനായുള്ള നമ്പര്‍.

കൂടുതല്‍ ആശയവിനിമയത്തിനായി '[email protected]' എന്ന മറ്റൊരു ഇമെയില്‍ വിലാസവും ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്‌. മാത്രമല്ല കെപിസിസിയുടെ ഔദ്യോഗിക സൈറ്റില്‍ പൊതുജനങ്ങള്‍ക്ക്‌ ചര്‍ച്ചകള്‍ നടത്താനായുള്ള സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്‌.

ഇന്റര്‍നെറ്റ്‌ വഴിയുള്ള ആശയവനിമയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ കോണ്‍ഗ്രസ്‌ നേതൃത്വം ഇന്ദിര ഭവനില്‍ ഒരു ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെല്‍ തുടങ്ങാനും തീരുമാനിച്ചുകഴിഞ്ഞു. യുവതലമുറയിലെ ആളുകളെ പാര്‍ട്ടിയിലേയ്‌ക്ക്‌ കൂടുതലായി ആകര്‍ഷിക്കുകയെന്നതാണ്‌ ഇതുവഴി കോണ്‍ഗ്രസ്‌ ലക്ഷ്യമിടുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X