പിബി നിലപാട് ശരിയെന്ന് സരോജിനി ബാലാനനന്ദന്‍
കൊച്ചി: ലാവലിന്‍ വിഷയത്തില്‍ ഇ. ബാലാനന്ദന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തയച്ചിട്ടില്ലെന്ന പിബി നിലപാട് ശരിയെന്ന് അദ്ദേഹത്തിന്റെ പത്‌നി സരോജിനി ബാലാനന്ദന്‍ പറഞ്ഞു.
ബാലാനന്ദന്‍ കത്തെഴുതിയോ ഇല്ലയോ എന്നെനിക്കറിയില്ല. കാരാട്ട് പറയുന്നത് കത്തെഴുതിയിട്ടില്ലെന്നാണ്. കാരാട്ടിന്റെ വാക്കുകള്‍ ഞാന്‍ വിശ്വസിക്കുന്നു- സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ സരോജിനി പറഞ്ഞു.
സിപിഎം മറ്റുള്ള പാര്‍ട്ടികളെ പോലെയല്ല, സത്യസന്ധതയുള്ള പാര്‍ട്ടിയാണ്. പാര്‍ട്ടി വേദികളില്‍ ഉറച്ച നിലപാടുകള്‍ സ്വീകരിച്ചിരുന്നയാളാണ് തന്റെ ഭര്‍ത്താവ്. പാര്‍ട്ടി അച്ചടക്കത്തിന് അദ്ദേഹം വിധേയനായിരുന്നു. വ്യക്തികള്‍ക്കല്ല മറിച്ച് പാര്‍ട്ടിയ്‌ക്കാണ് പ്രധാന്യമെന്നും അവര്‍ വ്യക്തമാക്കി.
ബാലാനന്ദന്‍ മരിച്ച് ഒരു മാസം തികയുന്നതിന് മുമ്പ് അദ്ദേഹത്തെ വിവാദത്തില്‍ ഉള്‍പ്പെടുത്തിയതില്‍ വേദനയും വിഷമവുമുണ്ട്. അദ്ദേഹത്തെ ലാവലിന്‍ വിവാദത്തിലേക്ക് വലിച്ചിഴച്ചതിന് പിന്നിലുള്ള കാരണം വ്യക്തമല്ല സരോജിനി പറഞ്ഞു.
ലാവലിന്‍ കേസ് പാര്‍ട്ടിയുടെ മുഖം നഷ്ടടപ്പെടുത്തിയെന്ന് കാണിച്ച് ബാലാനന്ദന്‍ കാരാട്ടിന് കത്തയച്ചിരുന്നുവെന്ന് ജനശക്തി വാരിക റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതാണ് വിവാദമായി മാറിയത്. എന്നാല്‍ ഇത്തരത്തിലൊരു കത്ത് ബാലാനന്ദന്‍ അയച്ചിട്ടില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications