Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതി നടത്തിയാല്‍ സഖാക്കളായാലും ജയിലിലാകും: വിഎസ്‌

കൊച്ചി: അഴിമതി നടത്തിയാല്‍ സഖാക്കളായാലും നാട്ടുനടപ്പനുസിരിച്ച്‌ ജയിലിലാകുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍. ശേഷം സിപിഎം നേതൃത്വത്തിന്‌ മുന്‍ പിബി അംഗം ഇ ബാലാനന്ദന്‍ അയച്ച കത്ത്‌ പുറത്തായതിന്‌ ശേഷമാണ്‌ രണ്ടു ദിവസമായി ലാവലിന്‍ പ്രശ്‌നത്തില്‍ ഒന്നും പറയാതിരുന്ന വിഎസ്‌ വീണ്ടും രംഗത്തെത്തുന്നത്‌.

മന്ത്രി എളമരം കരീം മുമ്പൊരിക്കല്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക്‌ മറുപടിയെന്ന നിലയിലായിരുന്നു വിഎസിന്റെ വാക്കുകളെങ്കിലും പിണറായി വിജയനെതിരെയുള്ള ശക്തമായ മുന്നറിയിപ്പായിരുന്നു അത്‌. താന്‍ മുഖ്യമന്ത്രിയായാല്‍ സഖാക്കളെല്ലാം ജയിലില്‍ പോകേണ്ടിവരുമെന്ന്‌ എളമരം കരീം മുമ്പ്‌ പറഞ്ഞിരുന്നതായി ഒരു പത്രത്തില്‍ വന്ന വാര്‍ത്തയ്‌ക്കുള്ള മറുപടിയായിരുന്നു വിഎസിന്റെ വാക്കുകള്‍.

എറണാകുളം ടൗണ്‍ഹാളില്‍ എപി വര്‍ക്കി അനുസ്‌മരണ സമ്മേളനം ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഖാക്കളാണെങ്കിലും മോഷണം, അഴിമതി, പിടിച്ചുപറി പോലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്‌താല്‍ അതാതുപ്രദേശത്തെ നിയമപാലകര്‍ ജയിലില്‍ അടച്ചിട്ടുണ്ടാകും. കുറ്റക്കാരല്ലെന്ന്‌ കണ്ടപ്പോള്‍ വെറുതെവിട്ടിട്ടുണ്ടാകും.

ഞാന്‍ മുഖ്യമന്ത്രിയായാല്‍ സഖാക്കളെല്ലാം ജയിലിലാകുമെന്ന്‌ ദീര്‍ഘദൃഷ്ടിയുള്ള ഒരുത്തന്‍ പറഞ്ഞതായി വാര്‍ത്ത വന്നിരുന്നു. മൂന്നുവര്‍ഷമായി അധികാരത്തിലെത്തിയിട്ട്‌. ഇതുവരെ ഒരു സഖാവിനെയും അകാരണമായി ഞാന്‍ ജയിലില്‍ അടച്ചിട്ടില്ല- വിഎസ്‌ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ 2006 മാര്‍ച്ചില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ്‌ എളമരം കരീം ഇത്തരത്തിലൊരു പ്രസ്‌താവന നടത്തിയത്‌. അതിന്‌ ഓരോ വാക്കും അളന്നുതൂക്കിയാണ്‌ വിഎസ്‌ മറുപടി നല്‍കിയത്‌.

വിഎസ്‌ മുഖ്യമന്ത്രിയായാല്‍ സഖാക്കള്‍ ജയിലില്‍ കഴിയേണ്ടിവരും. ആര്‍ക്കും വഴങ്ങാത്ത ഒറ്റയാന്‍ സമീപനമാണ്‌ വഎസിന്റേത്‌. കുഞ്ഞാലിക്കുട്ടി പ്രശ്‌നത്തില്‍ മുസ്ലിം സമൂഹത്തെ എതിരാക്കി, കിളിരൂര്‍ കേസില്‍ പാര്‍ട്ടി നേതാക്കളെ പ്രതിക്കൂട്ടിലാക്കാന്‍ നോക്കി തുടങ്ങിയ വിമര്‍ശനങ്ങളാണ്‌ കരീം അന്ന്‌ വിഎസിനെതിരെ ഉന്നയിച്ചത്‌.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങളായി ഗോപി കോട്ടമുറിക്കല്‍, പി രാജീവ്‌, സി.എം ദിനേശ്‌മണി, എസ്‌ ശര്‍മ, കെ ചന്ദ്രന്‍പിള്ള എന്നിവരെ സാക്ഷിയാക്കിയാണ്‌ കരീമിനെതിരെ വിഎസ്‌ വിമര്‍ശനം ചൊരിഞ്ഞത്‌. വിഎസ്‌ പക്ഷക്കാരുടെ തട്ടകമായ എറണാകുളത്ത്‌ വിഎസിന്‌ വന്‍ സ്വീകരണമാണ്‌ ലഭിച്ചത്‌.

പരിപാടി കാണാന്‍ വന്‍ ജനക്കൂട്ടം എത്തിയിരുന്നു. അഴിമതിയില്ലാത്ത നേതാവെന്ന രീതിയിലുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചാണ്‌ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്‌. നവ കേരള മാര്‍ച്ചിനെക്കുറിച്ചും ലാവലിന്‍ കേസിനെക്കുറിച്ചോ പ്രത്യക്ഷത്തില്‍ വിഎസ്‌ ഒന്നും പറഞ്ഞില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+