അഭയ: നാര്‍കോ കാസറ്റുകള്‍ ഹാജരാക്കി
കൊച്ചി: അഭയ കേസില്‍ പ്രതികളുടെ നാര്‍ക്കോ പരിശോധന നടത്തിയത് ചിത്രീകരിച്ച യഥാര്‍ത്ഥ വീഡിയോ കാസറ്റുകള്‍ സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മൂന്ന് ഡിജിറ്റല്‍ വീഡിയോ കാസറ്റുകളാണ് ഹാജരാക്കിയിട്ടുള്ളത്.
ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബ് അസിസ്‌റ്റന്റ് ഡോ. മാലിനി നല്‌കിയ കാസറ്റുകളാണ് ഇവ. കാസറ്റുകള്‍ വിദഗ്‌ധരെ കൊണ്ട് പരിശോധിപ്പിയ്‌ക്കണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിലെ പ്രതികളായ ഫാദര്‍ ജോസ് പൂതൃക്കയില്‍, ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്‌റ്റര്‍ സെഫി എന്നിവരുടെ നാര്‍ക്കോ പരിശോധനാ ഫലമാണ് കാസറ്റുകളിലുള്ളത്.
നേരത്തെ ഈ കാസറ്റുകളില്‍ നിന്ന് പകര്‍ത്തിയ സിഡികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് യഥാര്‍ത്ഥ വീഡിയോ കാസറ്റുകള്‍ ഹാജരാക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.












Click it and Unblock the Notifications