സാമ്പത്തിക അച്ചടക്കമില്ല: കേരളത്തിന് ധനകാര്യ കമ്മീഷന്റെ വിമര്‍ശനം
തിരുവനന്തപുരം: സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാളും ഏറെ പിന്നിലാണെന്ന് പതിമൂന്നാം റവന്യൂ കമ്മീഷന്റെ വിമര്‍ശനം.
റവന്യൂ കമ്മിയും ധനകമ്മിയും മറ്റ് സംസ്ഥാനങ്ങളെക്കാല്‍ അധികമാണ്. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിയ്‌ക്കുന്ന കാര്യം സംസ്ഥാനം പരിഗണിയ്‌ക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. റവന്യൂ വരുമാനത്തിന്റെ വലിയൊരു പങ്ക് പെന്‍ഷന്‍ വിതരണത്തിനായി ചെലവിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം കമ്മീഷന്‍ മുന്നോട്ടു വച്ചിരിയ്‌ക്കുന്നത്.
ശംബള പരിഷ്‌ക്കരണ കാലാവധി പുതുക്കണമെന്നും വിജയ് കോല്‍ക്കറുടെ അധ്യക്ഷതയിലുള്ള കമ്മീഷന്‍ ആവശ്യപ്പെട്ടു. നേരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ കമ്മീഷന്‍ അംഗങ്ങള്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും മറ്റ് സംസ്ഥാന മന്ത്രിമാരും ഉന്നതോദ്യഗസ്ഥരുമാമായും ചര്‍ച്ച നടത്തി.
സംസ്ഥാനത്തിനുള്ള കേന്ദ്ര നികുതി വിഹിതം 50 ശതമാനമായി ഉയര്‍ത്തണമെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഐടി, കൃഷി വികസനത്തിനടക്കം 32,809 കോടി രൂപയുടെ സംസ്ഥാനത്തിന്റെ നിര്‍ദ്ദേശം കമ്മീഷന്‍ പരിഗണിയ്‌ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര നികുതിയില്‍ നിന്നും ഓരോ സംസ്ഥാനത്തിനും നല്‌കേണ്ട വിഹിതം നിശ്ചയിക്കുകയാണ് ധനകാര്യ കമ്മീഷന്റെ ദൗത്യം. സി. രംഗരാജന്‍ ചെയര്‍മാനായ 12ാം ധനകാര്യ കമ്മീഷന്‍ കേരളത്തിന് അനുവദിച്ച വിഹിതം തീരെ കുറഞ്ഞു പോയെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. കേന്ദ്ര നികുതിയുടെ രണ്ടര ശതമാനമാണ് കേരളത്തിന് അന്ന് അനുവദിയ്‌ക്കപ്പെട്ടിരുന്നത്.












Click it and Unblock the Notifications