ലാവലിന്‍ കേസ് ബുധനാഴ്‌ചത്തേക്ക് മാറ്റി
കൊച്ചി: ലാവലിന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിയ്‌ക്കും മുമ്പ് പ്രോസിക്യൂഷന്‍ അനുമതി വേണമോ എന്ന കേസില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി ബുധനാഴ്‌ചത്തേക്ക് മാറ്റി. കൂടുതല്‍ പേര്‍ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‌കിയ സാഹചര്യത്തില്‍ കേസുകള്‍ ഒരുമിച്ച് കേള്‍ക്കുന്നതിനായാണ് നീട്ടിവച്ചത്.
കേസ് നല്‌കിയ പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് തിങ്കളാഴ്‌ച ഒരു ഉപഹര്‍ജി കൂടി സമര്‍പ്പിച്ചു. പ്രോസിക്യൂഷന്‍ അനുമതി വേണമെന്നാണ് കോടതി കണ്ടെത്തുന്നതെങ്കില്‍ അത് സമയബന്ധിതമായി തീരുമാനിയ്‌ക്കുന്നതിന് നിര്‍ദ്ദേശം നല്‌കണമെന്നാണ് ഉപഹര്‍ജിയിലെ അപേക്ഷ. ഇക്കാര്യം ബുധനാഴ്‌ച പരിഗണിയ്‌ക്കുമെന്ന് കോടതി വ്യക്തമാക്കി.
അതേ സമയം അഡ്വക്കേറ്റ് ജനറലിനെ ഒഴിവാക്കി കേസില്‍ പ്രതിയാക്കപ്പെട്ടിട്ടുള്ള പിണറായി വിജയനും ഊര്‍ജ്ജ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രനും കേസ് നടത്തിപ്പിന് സീനിയര്‍ അഭിഭാഷകരെ നിയോഗിച്ചു.












Click it and Unblock the Notifications