Get Updates
Get notified of breaking news, exclusive insights, and must-see stories!

കേസില്‍ മുന്‍മന്ത്രിമാരില്ലായിരുന്നു; മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായി വിജയനടക്കം അഞ്ചു മുന്‍മന്ത്രിമാര്‍ അഴിമതി നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നില്ലെന്ന്‌ ആദ്യ അന്വേഷണ സംഘം മേധാവി എസ്‌.പി എ.ആര്‍ പ്രതാപന്‍.

എന്നാല്‍ വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ വേണമെന്ന് വിജിലന്‍സ്‌ ഡയറക്ടര്‍ ഉപേന്ദ്ര വര്‍മ്മ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഉപേന്ദ്രവര്‍മ്മ ഇക്കാര്യം റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തിരുന്നുവെന്നും പ്രതാപന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. നഷ്ടം കണക്കാക്കിയ സിഎജി റിപ്പോര്‍ട്ട്‌ തെറ്റാണ്‌.കരട്‌ റിപ്പോര്‍ട്ടില്‍ 374 കോടി രൂപയുടെ നഷ്ടം കണക്കാക്കി. എന്നാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ നഷ്ടത്തെക്കുറിച്ചു പറയുന്നില്ല.

കരാര്‍ നല്‍കിയതില്‍ എട്ട്‌ ഉദ്യോഗസ്ഥര്‍ ചട്ട ലംഘനം കാണിച്ചതായി കണ്ടെത്തിയിരുന്നുവെന്നും പ്രതാപന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+