കോടിയേരി സത്യപ്രതിജ്ഞാലംഘനം നടത്തിയിട്ടില്ല: ഹൈക്കോടതി
കൊച്ചി: ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി.
ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് കോടിയേരി നടത്തിയ പരസ്യ പ്രസ്താവന സത്യപ്രതിജ്ഞാലംഘനമാണെന്ന് ആരോപിച്ചു കൊണ്ടുള്ള ക്വോ വാറന്റോ ഹര്‍ജി തള്ളിക്കൊണ്ട് ആക്ടിങ് ചീഫ് ജസ്റ്റിസ് ജെ.ബി കോശി, പി.ഭവദാസ് എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ അനുമതി തേടിയെന്ന ഔദ്യോഗിക വിവരം കോടിയേരി പൊതുയോഗത്തില്‍ പരസ്യപ്പെടുത്തിയെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ തത്സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications