അസംബന്ധങ്ങള്‍ എവിടെ നിന്ന് കിട്ടുന്നു? പിണറായി
തിരൂര്‍: മാധ്യമങ്ങള്‍ നവകേരള മാര്‍ച്ചിനെക്കുറിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ ശുദ്ധ അസംബന്ധങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. അസംബന്ധം പ്രചരിപ്പിയ്ക്കാനുള്ള ലൈസന്‍സല്ല മാധ്യമ പ്രവര്‍ത്തനമെന്നും തിരൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
നവകേരള മാര്‍ച്ചിന്റെ സ്വീകരണ പരിപാടികളില്‍ മഞ്ഞളാംകുഴി അലി എംഎല്‍എ വിട്ടുനില്‍ക്കുന്നതായുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യമാണ് പിണറായിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരും പിണറായിയും നേരിയ തോതില്‍ തര്‍ക്കവും ഉണ്ടായി.
ജാഥ ആരംഭിച്ചപ്പോള്‍ തന്നെ മാധ്യമ പ്രവര്‍ത്തകരെ ആക്ഷേപിക്കുന്നതായി ആരോപണം ഉയര്‍ന്നപ്പോള്‍ ഇ. ബാലാനന്ദന്റെ കത്തും മാര്ച്ചിനെപ്പറ്റിയുള്ള മറ്റ് വാര്‍ത്തകളും ചൂണ്ടക്കാട്ടി ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്ന് കിട്ടുന്നുവെന്ന് പിണറായി ചോദിച്ചു. ശുദ്ധ അസംബന്ധങ്ങളാണ് പത്രങ്ങള്‍ എഴുതിക്കൂട്ടുന്നതെന്നും പാര്‍ട്ടി ഇതിനെ അംഗീകരിയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് പിണറായി വ്യക്തമാക്കി. ചില കേസുകള്‍ സിബിഐ അന്വേഷിക്കേണ്ടി വരും. സിബിഐ വിശ്വാസ്യത വീണ്ടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications