മുംബൈ ആക്രമണം ആസൂത്രണം ചെയ്‌തത് യൂറോപ്പില്‍
ഇസ്ലാമാബാദ്: മുംബൈ സ്‌ഫോടനത്തെക്കുറിച്ച് പാക് സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട് തയാറായതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്‌തു. ഭീകരാക്രമണം ആസൂത്രണം ചെയ്‌തത് പാക് മണ്ണിന് പുറത്താണെന്ന മുന്‍ അവകാശവാദങ്ങള്‍ ശരിവെയ്‌ക്കുന്ന റിപ്പോര്‍ട്ടാണ് തയാറായിരിക്കുന്നതെന്നാണ് സൂചന.
അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഭീകരാക്രമണം ആസൂത്രണം ചെയ്‌തത് യൂറോപ്പിലാണെന്നാണ് കണ്ടെത്തല്‍. അഞ്ച് പേരെ കുറ്റക്കാരാക്കി കേസ് ഫയല്‍ ചെയ്‌തതായും ആക്രമണത്തിനിടെ പിടിയിലായ അജ്‌മല്‍ കസബിനെ വിട്ടുതരണമെന്ന് റിപ്പോര്‍ട്ടില്‍ പാകിസ്‌താന്‍ ആവശ്യപ്പെടുന്നതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കസബിന്റെ വിചാരണ പാകിസ്‌താനില്‍ നടത്തണമെന്നും അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കണ്ടെത്തിയ പാകിസ്‌താന്‍കാരായ 5 പേരില്‍ ഒരാള്‍ പിടിയിലായ അജ്‌മല്‍ കസബാണ്.
പാകിസ്‌താന്റെ അന്വേഷണ റിപ്പോര്‍ട്ട് ചൊവ്വാഴ്‌ചയോടെ പുറത്ത് വിടുമെന്ന് പാക് പ്രധാനമന്ത്രി ഗീലാനി നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications