റഹ്മാനും റസൂലിനും ബാഫ്‌റ്റ പുരസ്‌ക്കാരം
ലണ്ടന്‍: സ്ലംഡോഗ് മില്യനയറിലെ സംഗീതത്തിന് എ.ആര്‍ റഹ്മാനും ചിത്രത്തിലെ ശബ്ദമിശ്രണത്തിന് മലയാളിയായ റസൂല്‍ പൂക്കുട്ടിയ്‌ക്കും വീണ്ടും രാജ്യാന്തര പുരസ്‌ക്കാരം മുംബൈയിലെ ചേരിയില്‍ നിന്നുള്ള പതിനെട്ടുകാരന്‍ കോടീശ്വരനാവുന്ന കഥ പറഞ്ഞ് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം വരെയെത്തിയ സ്ലംഡോഗ്
മില്യനയറിന് നല്‌കിയ സംഗീതത്തിന് എ.ആര്‍ റഹ്മാന് ബ്രിട്ടീഷ് അക്കാഡമി ഓഫ് ഫിലിംസ് ആന്റ് ടെലിവിഷന്‍ അവാര്‍ഡ് (ബാഫ്‌റ്റ) ലഭിച്ചു. ഇതേ ചിത്രത്തിന് സംഗീതം നല്‌കിയതിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരവും റഹ്മാന് ലഭിച്ചിരുന്നു.
ചിത്രത്തിന്റെ ശബ്ദ മിശ്രണത്തിന് ബാഫ്‌റ്റ അവാര്‍ഡ് നേടിയ റസൂല്‍ പൂക്കുട്ടി കൊല്ലം അഞ്ചല്‍ വിളക്കുപാറ സ്വദേശിയാണ്. ഇത്തവണ ഓസ്‌ക്കാര്‍ നോമിനേഷന്‍ ലഭിച്ചവരില്‍ റസൂല്‍ പൂക്കുട്ടിയുമുണ്ട്.
മികച്ച ചിത്രത്തിനുള്‍പ്പെടെ ഏഴു ബാഫ്റ്റ പുരസ്‌ക്കാരങ്ങളാണ് സ്ലം ഡോഗ് മില്യനയര്‍ വാരിക്കൂട്ടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍ (ഡാനി ബോയ്‌ല്‍), മികച്ച സംഗീതം(എ.ആര്‍. റഹ്മാന്‍), മികച്ച ഛായാഗ്രഹണം (ആന്റണി ഡോഡ് മാന്റില്‍), മികച്ച ശബ്ദ മിശ്രണം (റസൂല്‍ പൂക്കുട്ടി), മികച്ച എഡിറ്റിങ് (ക്രിസ് ഡിക്കന്‍സ്), മികച്ച തിരക്കഥ (സിമോണ്‍ ബ്യുഫോയ്) എന്നിവയ്ക്കാണ് അവാര്‍ഡ്.
ബ്രിട്ടനിലെ ഏറ്റവും ഉയര്‍ന്ന ചലച്ചിത്ര പുരസ്‌ക്കാരം ഞായറാഴ്‌ച രാത്രി റോയല്‍ ഓപ്പറ ഹൗസില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപിച്ചത്.
പുരസ്‌ക്കാരം ലഭിച്ചതില്‍ തനിയ്‌ക്ക് സന്തോഷമുണ്ടെന്ന് റസൂല്‍ പറഞ്ഞു. മിക്കി റൂര്‍ക്കെ (ദ റെസ്ലര്‍), ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ജേതാവായ കേറ്റ് വിന്‍സ്ലെറ്റ് (ദ റീഡര്‍) എന്നിവരാണ് മികച്ച നടനും നടിയും.












Click it and Unblock the Notifications