ഇന്ത്യയെ ആക്രമിക്കുമെന്ന് അല്‍ക്വയ്ദ
ദില്ലി: പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യ കനത്ത വില നല്‍കേണ്ടി വരുമെന്ന് അല്‍ക്വയ്ദയുടെ ഭീഷണി.
അല്‍ക്വയ്ദയുടെ അഫ്ഗാനിസ്താന്‍ സൈനിക കമാന്‍ഡര്‍ മുസ്തഫ അബു യാസിദ് ആണ് വീഡിയോ സന്ദേശത്തില്‍ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്. അഫ്ഗാനില്‍ റഷ്യന്‍ സൈന്യത്തെ തകര്‍ത്ത രീതിയില്‍ ഇന്ത്യന്‍ സൈന്യത്തെയും നേരിടുമെന്നാണ് മുന്നറിയിപ്പ്.
"മുംബൈ ആക്രമണത്തില്‍ ഇന്ത്യക്ക് കടുത്ത അപമാനം സംഭവിച്ചിരിയ്ക്കുന്നു. ഇതിന്റെ പേരില്‍ പാകിസ്താനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ മുംബൈ മോഡല്‍ ആക്രമണങ്ങള്‍ ഇനിയുമുണ്ടാകും" -യാസിദ് ഭീഷണിപ്പെടുത്തുന്നു.
അല്‍ക്വയ്ദയുടെ മുന്‍നിര നേതാക്കന്‍മാരില്‍ ഒരാളായ യാസിദ് ഇസ്ലാമാബാദിലെ ഡാനിഷ് എംബസിയിലെ ചാവേര്‍ സ്ഫോടനം, ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകം തുടങ്ങിയ ഒട്ടേറെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ള ആളാണ്.
അഞ്ചു മാസം മുന്പ് ബാജോര്‍ ഗോത്ര മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ യാസിദ് കൊല്ലപ്പെട്ടുവെന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച് എന്തെങ്കിലും തെളിവ് ഹാജരാക്കാന്‍ പാക് സൈന്യ്ത്തിന് കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications