മുംബൈ: എഫ് ബിഐ ഉദ്യോഗസ്ഥ ലൈംഗികമായി പീഡിപ്പിച്ചെന്ന് പ്രതി
മുംബൈ: അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഇന്‍വെസ്റ്റിഗേഷന്‍ (എഫ്‌ബിഐ) ഉദ്യോഗസ്ഥ തന്നെ ലൈംഗീകമായി പീഡിപ്പിച്ചതായി മുംബൈ ആക്രമണക്കേസിലെ പ്രതി വെളിപ്പെടുത്തി.
മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് എഫ്‌ബിഐ ഇന്ത്യയില്‍ സ്വതന്ത്ര്യ അന്വേഷണം നടത്തിയിരുന്നു. ഇതിനെടെയാണ് താന്‍ ലൈംഗീക പീഡനത്തിന് ഇരയായതെന്നാണ് ലക്ഷ്ക്കര്‍ ഇ തോയ്ബയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഫാഹിം അന്‍സാരി ആരോപിച്ചിരിയ്ക്കുന്നത്. ഫാഹിമിന്റെ അഭിഭാഷകന്‍ ഇജാസ് നഖ് വിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചിരിയ്ക്കുന്നത്.
ഇത് സംബന്ധിച്ച് ഫാഹിം ഇപ്പോള്‍ കോടതിയില്‍പരാതി നല്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ എഫ്‌ബിഐ ഉദ്യോഗസ്ഥര്‍ ഒരു രാത്രി മുഴുവന്‍ തന്നെ പീഡിപ്പിച്ചെന്ന് ഇയാള്‍ പറയുന്നു.പരാതി സംബന്ധിച്ച് ഫെബ്രുവരി 26നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി പൊലീസിന് നിര്‍ദ്ദേശം നല്കി.
എഫ്‌ബിഐ യുടെ പീഡനത്തിനിരയായ ഫാഹിമിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് അഭിഭാഷകനായ ഇജാസ് നഖ്‌വി കോടതിയോടു ആവശ്യപ്പെട്ടു.
മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ മൂന്നു എഫ് ബിഐ ഉദ്യോഗസ്ഥരില്‍ ഒരാളാണ് തന്നെ പീഡിപ്പിച്ച വനിത ഉദ്യോസ്ഥയെന്നും ഫാഹിം വെളിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications