ശ്രീരാമ സേന തലവന് സമ്മാനമായി അടിവസ്‌ത്രങ്ങള്‍
ദില്ലി: പ്രണയദിനത്തില്‍ സ്‌നേഹം പങ്കുവെയ്‌ക്കുന്ന കമിതാക്കളെ വിവാഹം കഴിപ്പിയ്‌ക്കുമെന്ന ശ്രീരാമ സേനാ നേതാവ് മുതാലിക്കിന്റെ പ്രസ്‌താവനക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. രാഷ്ട്രീയ പാര്‍ട്ടികളും വനിതാ സംഘടനകളും വ്യത്യസ്‌ത വിധത്തിലാണ് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിയ്‌ക്കുന്നത്.
പ്രണയദിനത്തെ നേരിടുമെന്ന് പ്രഖ്യാപിച്ച് ധാര്‍മിക പോലീസ് ചമയുന്ന ശ്രീരാമസേന നേതാവ് പ്രമോദ് മുതാലിക്കിന് പാന്റീസുകള്‍ അയച്ച് പ്രതിഷേധിയ്‌ക്കാനാണ് ഒരു സംഘടന ഇന്റര്‍നെറ്റിലൂടെ ആഹ്വാനം ചെയ്‌തിരിയ്‌ക്കുന്നത്.
കണ്‍സോര്‍ഷ്യം ഓഫ് പബ് ഗോയിംഗ് ലൂസ് ആന്റ് ഫോര്‍വേര്‍ഡ് വുമണ്‍ എന്ന സംഘടനയുടെ പേരിലാണ് ഇത്തരത്തില്‍ പ്രതിഷേധിയ്‌ക്കാന്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്. ഉപയോഗിച്ചതും വിലകുറഞ്ഞതുമായ പിങ്ക് നിറത്തിലുള്ള പാന്റീസുകള്‍ മുതലക്കിന് അയക്കുമെന്നാണ് ഇവര്‍ അറിയിച്ചിരിയ്‌ക്കുന്നത്. പാന്റീസുകള്‍ ശേഖരിയ്‌ക്കുന്നതിന് കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘടനയ്‌ക്ക് നേതൃത്വം നല്‌കുന്ന മാധ്യമ പ്രവര്‍ത്തകയായ നിഷാ സൂസന്‍ ഫെബ്രുവരി 14ന് ഇത് സംബന്ധിച്ച് ബാംഗ്ലൂരില്‍ പത്ര സമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
സംഘപരിവാര്‍ സംഘടനകളുടെ കാക്കി നിക്കറുകള്‍ക്കെതിരായാണ് പിങ്ക് നിറത്തിലുള്ള പാന്റീസുകള്‍ അയക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications