അഭയ കേസ് ഡയറി: ജോമോന്റെ ആത്മകഥ പുറത്തിറക്കുന്നു
കോട്ടയം: കോളിളക്കം സൃഷ്ടിച്ച അഭയ കേസിലെ സംഭവ വികാസങ്ങള്‍ ഉള്‍പ്പെടുത്തി ജോമോന്‍ പുത്തന്‍ പുരയ്‌ക്കലിന്റെ ആത്മകഥ തയാറായി. അഭയ കേസ് ഡയറി എന്ന് പേരിട്ടിരിയ്‌ക്കുന്ന പുസ്‌തകം അടുത്ത ദിവസം മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പ്രകാശനം ചെയ്യും.
1992 മാര്‍ച്ച് 27ന് കോട്ടയം പയസ്‌ടെന്‍ത് കോണ്‍വെന്റില്‍ സിസ്‌റ്റര്‍ അഭയ കൊല്ലപ്പെട്ട ദിനം മുതല്‍ സിബിഐ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തത് വരെയുള്ള സംഭവ വികാസങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടാണ് അഭയ കേസ് ആക്‌ക്ഷന്‍ കൗണ്‍സില്‍ അധ്യക്ഷനായ ജോമോന്‍ പുസ്‌തകം രചിച്ചിരിയ്‌ക്കുന്നത്.
വിവാദമായേക്കാവുന്ന പല വെളിപ്പെടുത്തലുകളും ജോമോന്റെ പുസ്‌തകത്തിലുണ്ടെന്നാണ് സൂചന. അഭയ കേസ് അന്വേഷണം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ജോമോന്‍ പുസ്‌തകത്തില്‍ പറയുന്നുണ്ട്. പ്രതികള്‍ കുടുങ്ങുമെന്ന സാഹചര്യം വരുമ്പോള്‍ കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണി ദില്ലിയില്‍ പോയി അന്വേഷണം അട്ടിമറിച്ചുവെന്നും ആത്മകഥയില്‍ ജോമോന്‍ ആരോപിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications