കേരള രക്ഷാ മാര്‍ച്ചിന് തുടക്കം
ഹൊസങ്കടി (കാസര്‍കോട്): കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള രക്ഷാ മാര്‍ച്ചിന് മഞ്ചേശ്വരത്തെ ഹൊസങ്കടിയില്‍ ആവേശോജ്ജ്വല തുടക്കം.
തിങ്കളാഴ്‌ച വൈകിട്ട് അഞ്ച് മണിയ്‌ക്ക് കോണ്‍ഗ്രസ് നേതാക്കളുടെയും ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും നിറഞ്ഞ സാന്നിധ്യത്തില്‍ പാര്‍ട്ടി പതാക ചെന്നിത്തലയ്‌ക്ക് കൈമാറി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി യാത്ര ഉദ്‌ഘാടനം ചെയ്‌തു.
പണക്കൊഴുപ്പല്ല, സാധാരണക്കാരുടെ പങ്കാളിത്തവും ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷകളുമാണ് കേരള രക്ഷാ മാര്‍ച്ചിന്റെ കരുത്തെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ചടങ്ങില്‍ കെപിസസി വൈസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി കെ. സുധാകരന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റ് രമേശ് ചെന്നിത്തല, വൈസ് പ്രസിഡന്റ് പീതാംബരക്കുറുപ്പ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡിസിസി പ്രസിഡന്റ് കെ. വെളുത്തമ്പു നന്ദി പറഞ്ഞു.
മാര്‍ച്ചിന്റെ വിജയത്തിനായി കെപിസിസി നടത്തുന്ന ഇ-ക്യാമ്പയിന്‍ മേഘാലയ മുന്‍ ഗവര്‍ണര്‍ എം.എ ജേക്കബ് ഉദ്‌ഘാടനം ചെയ്‌തു.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പര്യടനം നടത്തി മാര്‍ച്ച് അഞ്ചിന് തിരുവനന്തപുരത്ത് സമാപിയ്‌ക്കും. സമാപന ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പങ്കെടുക്കും.












Click it and Unblock the Notifications