കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറത്തു പോവുക: വിഎസിനുള്ള സന്ദേശം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിര്‍ണായകമായ പോളിറ്റ്‌ ബ്യൂറോ യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗം മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനെതിരെയുള്ള കരുനീക്കങ്ങള്‍ക്ക്‌ ആക്കം കൂട്ടി.

വിഎസിന്റെ എതിര്‍പ്പുകളെ വകവെയ്‌ക്കാതെ നവകേരള മാര്‍ച്ചുമായി മുന്നോട്ട്‌ പോകുമ്പോഴും വിഎസ്‌ പുറത്ത്‌ പോകില്ലെന്ന തന്ത്രപരമായ നിലപാടാണ്‌ പിണറായി സ്വീകരിയ്‌ക്കുന്നത്‌. അതേ സമയം തനിയ്‌ക്കൊപ്പമുള്ള നേതാക്കളെ മുന്‍നിര്‍ത്തി വിഎസിനെതിരെയുള്ള പോരാട്ടം ശക്തമാക്കാനും പിണറായി ശ്രമിക്കുന്നുണ്ട്‌.

ഔദ്യോഗിക പക്ഷത്തെ പ്രമുഖരായ മന്ത്രി സുധാകരനും എംഎ ലോറന്‍സും ചൊവ്വാഴ്‌ച മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്‌ ഈ സാഹചര്യത്തിലാണ്‌. പാര്‍ട്ടി നിലപാടുകളല്ല, ഭരണഘടനയാണ്‌ പ്രധാനമെന്ന്‌ പ്രഖ്യാപിയ്‌ക്കുന്ന വിഎസ്‌ പാര്‍ട്ടി വിടേണ്ടി വരുമെന്ന്‌ സന്ദേശമാണ്‌ ഇവര്‍ നല്‌കുന്നത്‌.

അധികാരം നേടിത്തരുന്നത്‌ പാര്‍ട്ടിയാണെന്നും അത്‌ കൊണ്ട്‌ പാര്‍ട്ടിയെ സംരക്ഷിയ്‌ക്കാനാണ്‌ മുന്‍ഗണന നല്‌കേണ്ടതെന്നും ഇരുവരും തങ്ങളുടെ പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും വ്യക്തമാക്കുന്നു.

പാര്‍ട്ടിയെ തള്ളിപ്പറയുന്നതാണ്‌ ഭരണഘടനാ ലംഘനമെന്ന്‌ തിരുവനന്തപുരത്ത്‌ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കവെ സുധാകരന്‍ പറഞ്ഞു. "പാര്‍ട്ടിയെ അധിക്ഷേപിയ്‌ക്കുന്നവര്‍ക്ക്‌ പാര്‍ട്ടി നല്‌കുന്ന സൗഭാഗ്യങ്ങള്‍ക്ക്‌ അനുഭവിക്കാന്‍ അര്‍ഹരല്ല. തന്റെ പ്രസ്ഥാനത്തെ വല്ലവരും ഹിതകരമല്ലാത്തത്‌ പറഞ്ഞാല്‍ കൊള്ളാമെന്ന്‌ പറയുന്നതാണ്‌ ഭരണഘടനാ ലംഘനം" -സുധാകരന്‍ പറഞ്ഞു.

അതേ സമയം പാര്‍ട്ടി നിലപാടിനേക്കാള്‍ ഭരണഘടനയോടാണ്‌ കൂറു പുലര്‍ത്തുന്നവരുണ്ടെങ്കില്‍ അവര്‍ക്ക്‌ പാര്‍ട്ടി വിടുകയേ മാര്‍ഗ്ഗമുള്ളൂവെന്ന്‌ ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ എംഎ ലോറന്‍സ്‌ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയെ തകര്‍ക്കുന്നതിലല്ല, സംരക്ഷിയ്‌ക്കുന്നതിലാണ്‌ ധാര്‍മ്മികത. പാര്‍ട്ടി നിലപാടുകളുമായി ഭിന്നതയുണ്ടാകുമ്പോള്‍ പദവികള്‍ ഉപേക്ഷിയ്‌ക്കുകയാണ്‌ വേണ്ടത്‌.

പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ ചട്ടക്കൂടിനകത്ത്‌ നിന്ന്‌ പ്രവര്‍ത്തിയ്‌ക്കാന്‍ ബാധ്യസ്ഥരാണ്‌. എത്ര ഉന്നതരായാലും പാര്‍ട്ടിയില്‍ വ്യക്തിനിഷ്‌ഠമായി പ്രവര്‍ത്തിയ്‌ക്കുന്നവര്‍ക്ക്‌ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നും ലോറന്‍സ്‌ വ്യക്തമാക്കി. ചര്‍ച്ചയിലുടനീളം ലാവലിന്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിനൊപ്പമില്ലാത്ത വിഎസിനെതിരെയുള്ള ഒളിയമ്പുകളായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X