• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിഎസിന്റെ രാജിവാര്‍ത്തകള്‍ അസംബന്ധം: പിണറായി

  • By Staff

മഞ്ചേരി: മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെ രാജിവാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

വിഎസ്‌ രാജിവെയ്‌ക്കുന്ന പ്രശ്‌നമില്ലെന്നും നവകേരള മാര്‍ച്ചിന്റെ ഭാഗമായി ചൊവ്വാഴ്‌ച മഞ്ചേരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി വ്യക്തമാക്കി.

കേരളത്തിലെ ഭരണം നല്ല രീതിയിലാണ്‌ മുന്നോട്ടു പോകുന്നത്‌. ഇത്‌ സംബന്ധിച്ച്‌ അനാവശ്യ ശങ്കകളൊന്നും കൊണ്ട്‌ നടക്കേണ്ടെന്ന്‌ പിണറായി മാധ്യമ പ്രവര്‍ത്തകരെ ഉപദേശിച്ചു.

സമാന്തര പാര്‍ട്ടി ഉണ്ടാക്കുമെന്ന വാര്‍ത്തകളെ കുറിച്ച്‌ ചോദിച്ചപ്പോള്‍ മുമ്പ്‌ എംവി രാഘവന്‍ ഉണ്ടാക്കിയ അഖിലേന്ത്യ പാര്‍ട്ടിയുടെ തുടര്‍ച്ചയായിരിക്കുമോയെന്ന്‌ പിണറായി കളിയാക്കി. ലാവലിന്‍ ഇടപാടില്‍ പാര്‍ട്ടിയ്‌ക്ക്‌ പണം ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്‌ പാര്‍ട്ടി കൃത്യമായി കണക്ക്‌ കൊടുക്കുന്നുണ്ടെന്നും വേണമെങ്കില്‍ പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ച്‌ കണക്ക്‌ പരിശോധിയ്‌ക്കാമെന്നും അദ്ദേഹം പറഞ്ഞു.

പിബി യോഗം നടക്കുന്ന ഫെബ്രുവരി 14ന്‌ സിപിഎം ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ ശ്രമം നടക്കുമെന്നും അതിനെതിരെ പാര്‍ട്ടി ഘടകങ്ങള്‍ കരുതിയിരിക്കണമെന്ന മലയാള മനോരമയുടെ മുഖ്യവാര്‍ത്ത കല്ലുവെച്ച നുണയാണെന്ന്‌ പിണറായി പറഞ്ഞു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം കേരളത്തില്‍ നടപ്പില്ലെന്ന സൂചനയും സിപിഎം സംസ്ഥാന സെക്രട്ടറി നല്‌കി. സംസ്ഥാനത്ത്‌ അഭ്യസ്‌തവിദ്യരായ യുവാക്കളുടെ എണ്ണം കൂടുതലാണ്‌. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ അത്‌ അവര്‍ക്ക്‌ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന്‌പിണറായി ചൂണ്ടിക്കാട്ടി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more