Get Updates
Get notified of breaking news, exclusive insights, and must-see stories!

റാഗിംഗ്: സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കണം

ദില്ലി: റാഗിംഗിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിയ്ക്കാത്ത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കണമെന്ന്‌ സുപ്രീംകോടതി. ഇത്തരം സ്ഥാപനങ്ങള്‍ക്കുളള യുജിസി ധനസഹായം തടയണമെന്നും കോടതി ഉത്തരവിലുണ്ട്.

റാഗിംഗിനെക്കുറിച്ച് പഠിയ്ക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ആര്‍.കെ രാഘവന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് നടപടി.
പ്രവേശന നടപടികള്‍ തുടങ്ങുന്ന സമയത്ത് തന്നെ റാഗിംഗിന്റെ ഭവിഷ്യത്തുകള്‍ വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്താന്‍ സ്ഥാപനാധികാരികള്‍ തയാറകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.കുറ്റം ആരോപിയ്ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ സംശയം തോന്നിയാല്‍ അപ്പോള്‍ തന്നെ കോളെജില്‍ നിന്ന് പുറത്താക്കണം. അടിയന്തരമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും തുടര്‍ നടപടികള്‍ എടുക്കുകയും വേണം.
വിദ്യാര്‍ത്ഥികളോ അവരെ സഹായിക്കുന്നവരോ കേസുകള്‍ വൈകിപ്പിയ്ക്കാന്‍ ശ്രമിക്കുന്നതായി തെളിഞ്ഞാല്‍ അവര്‍ക്ക് കോളെജുകളിലും ഹോസ്റ്റലുകളിലും പ്രവേശനം നിഷേധിക്കുന്നതടക്കമുള്ള സുപ്രധാന നിര്‍ദ്ദേശങ്ങളും കോടതി ഉത്തരവിലുണ്ട്.

കേരളത്തില്‍ നിന്നുള്ള കോളെജ് പ്രിന്‍സിപ്പള്‍ കൗണ്‍സില്‍ നല്കിയ ഹര്‍ജി അംഗീകരിച്ചാണ് സുപ്രീം കോടതി ആര്‍.കെ രാഘവന്‍ കമ്മിറ്റിയെ നിയോഗിച്ചത്. റാഗിംഗ് തടയാന്‍ രാഘവന്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും കോടതി നിര്‍ദേശിച്ചു.

റാഗിംഗ് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്കു നല്‍കേണ്ട ശിക്ഷ സംബന്ധിച്ച് യുജിസിക്കും ബാര്‍ കൗണ്‍സിലും അഭിപ്രായം അറിയിക്കണമെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+