Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര മന്ത്രി മഹാവീറിനെതിരെ കൊലക്കേസ്

ഗോരഖ്‌പൂര്‍: കൊലപാതക കേസില്‍ കേന്ദ്ര മന്ത്രി മഹാവീര്‍ പ്രസാദിനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. ചെറുകിട ഇടത്തരം വ്യവസായ വകുപ്പ്‌ മന്ത്രിയാണ്‌ മഹാവീര്‍. ഒരു കൊലപാതകത്തിലെ കൂട്ടുപ്രതിയായിട്ടാണ്‌ മന്ത്രിക്കെതിരെ കേസെടുത്തിരിയ്‌ക്കുന്നത്‌.

കൊലപാതകത്തിന്‌ ഗൂഢാലോചന നടത്തിയെന്നാണ്‌ ആരോപണം. അലഹബാദ്‌ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ്‌ 120 (ഗൂഢാലോചന) അനുസരിച്ച്‌ ഗോരഖ്‌പൂരിലെ ഗാഘാ പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ അറസ്‌റ്റെന്ന്‌ പോലീസ്‌ അധികൃതര്‍ അറിയിച്ചു.

ഗോരഖ്‌പൂരില്‍ വസ്‌തു തര്‍ക്കത്തെ തുടര്‍ന്ന്‌ കൊലപാതകം നടത്തിയ രണ്ട്‌ പേരെ രക്ഷിയ്‌ക്കാന്‍ മഹാവീര്‍ സഹായിച്ചുവെന്നാണ്‌ കേസ്‌.

പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന്‌ കേസെടുക്കുന്നതിന്‌ പകരം മറ്റൊരു കേസ്‌ രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രി ഇടപെട്ടുവെന്നാണ്‌ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ നല്‌കിയ ഹര്‍ജിയിലുള്ളത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+