അഭയ: കാസറ്റുകള്‍ പരിശോധിക്കാന്‍ അനുമതി
കൊച്ചി: അഭയ കേസില്‍ ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബില്‍ നിന്നും ലഭിച്ച ഡിജിറ്റല്‍ വീഡിയോ കാസറ്റുകള്‍ അഭിഭാഷക കമ്മിഷന്റെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ എറണാകുളം സിജെഎം കോടതി അനുമതി നല്‍കി.
അഭയയുടെ പിതാവിന്റെ ഹര്‍ജി പരിഗണിച്ചാണ് മൂന്നു പ്രതികളുടെ നാര്‍കോ അനാലിസിസ് പരിശോധന ചിത്രീകരിച്ച യഥാര്‍ത്ഥ കാസറ്റുകള്‍ കണ്ടെത്താന്‍ സിബിഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്കിയിരുന്നത്.
കാസറ്റുകളുടെ ഉള്ളടക്കം സിഡിയിലേക്കു മാറ്റണമെന്നും യഥാര്‍ത്ഥമാണോയെന്ന് പരിശോധിക്കാന്‍ വിദഗ്ധ സഹായം വേണമെന്നും ആവശ്യപ്പെട്ട് സിബിഐ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.












Click it and Unblock the Notifications