Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍പോര്‍ട്ട് അക്രമം: വിദേശി കീഴടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിഐഎസ്‌എഫ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ സുബ്രതോ ചാറ്റര്‍ജിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ വിദേശി കീഴടങ്ങി. ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഈജിപ്റ്റുകാരന്‍ അഹമ്മദ്‌ മുഹമ്മദ്‌ അല്‍ ജലാക്കാണ്‌ പൊലീസിന് കീഴടങ്ങിയത്‌.

ഇയാള്‍ക്കുവേണ്ടി കൊല്ലത്തും തിരുവനന്തപുരത്തും നേരത്തേ പൊലീസ്‌ റെയ്ഡ്‌ നടത്തിയിരുന്നു. അതേ സമയം ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശി മഠത്തില്‍ രഘുവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇയാള്‍ കേരളത്തില്‍ തന്നെയുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
തനിയ്ക്ക് ഒരു മന്ത്രിപുത്രനെയും അറിയില്ലെന്നും തന്നെപ്പറ്റി കേരളത്തില്‍ നടക്കുന്ന വിവാദങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് താനറിഞ്ഞതെന്നും മുഹമ്മദ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രണ്ട് പ്രതികള്‍ക്കും ഒരു മന്ത്രിപുത്രനുമായി ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ഇവരെ കണ്ടെത്തുന്നതിന് ചൊവ്വാഴ്ച അര്‍ധരാത്രി ട്രിവാന്‍ഡ്രം ക്ലബിലും കൊല്ലത്ത്‌ വള്ളിക്കീഴില്‍ മഠത്തില്‍ രഘുവിന്റെ വസതിയിലും പോലീസ് റെയ്ഡ്‌ നടത്തിയിരുന്നു.

രഘുവും അഹമ്മദ്‌ മുഹമ്മദും ഇവര്‍ക്കു സംരക്ഷണം നല്‍കുന്ന സിനിമാതാരവും ട്രിവാന്‍‍ഡ്രം ക്ലബില്‍ ഉണ്ടെന്നവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്‌.
ശനിയാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്നെത്തിയ എമിറേറ്റ്സ്‌ വിമാനത്തിലെ യാത്രക്കാരായ മഠത്തില്‍ രഘുവും അല്‍ ജലാലും വിമാനത്താവളത്തില്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ ബഹളമുണ്ടാക്കി സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദിച്ചു എന്നാണ് കേസ്‌.

സിഐഎസ്‌എഫ്‌ ശംഖുമുഖം പൊലീസിനു പരാതി നല്‍കിയെങ്കിലും നിസാരവകുപ്പുകള്‍ പ്രകാരമാണു കേസെടുത്തത്‌. തുടര്‍ന്നാണ് സിഐഎസ്‌എഫ്‌ ഡിജിപിക്ക്‌ രേഖാമൂലം പരാതി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+