കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ.കെ നായനാര്‍ക്ക്‌ അറസ്റ്റ്‌ വാറണ്ട്‌

  • By Staff
Google Oneindia Malayalam News

E.K Nayanar
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍ക്ക്‌ അറസ്റ്റ്‌ വാറണ്ട്‌. സിപിഎമ്മിന്റെ ജയില്‍ നിറക്കല്‍ സമരവുമായി ബന്ധപ്പെട്ട്‌ 2002 സെപ്‌റ്റംബര്‍ 12ന്‌ വഞ്ചിയൂര്‍ പോലീസ്‌ ചാര്‍ജ്ജ്‌ ചെയ്‌ത കേസിലാണ്‌ നായനാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക്‌ തിരുവനന്തപുരം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ എസ്‌. ഗോപാലകൃഷ്‌ണന്‍ വാറണ്ട്‌ പുറപ്പെടുവിച്ചത്‌.

നായനാരുടെ മരണ സര്‍ട്ടിഫിക്കറ്റോ റിപ്പോര്‍ട്ടോ പോലീസ്‌ ഇതുവരെ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ്‌ നടപടി. 2007 ജനുവരി 20നാണ്‌ നായനാര്‍ക്കെതിരെ ആദ്യമായി ജാമ്യമില്ലാ അറസ്റ്റ്‌ വാറണ്ട ്‌ആദ്യമായി പുറപ്പെടുവിച്ചത്‌.

രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പോലീസ്‌ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. വിചാരണ വേളയില്‍ ഇ.കെ നായനാര്‍ അടക്കമുള്ള നേതാക്കളുടെ പേര്‌ വിളിച്ചപ്പോള്‍ ഹാജരാകാത്തിനെ തുടര്‍ന്ന്‌ കോടതി വാറണ്ട്‌ പുറപ്പെടുവിയ്‌ക്കുകയായിരുന്നു.

സിപിഎം നേതാക്കളായ വി. ശിവന്‍കുട്ടി എംഎല്‍എ, കാട്ടയിക്കോണം അരവിന്ദന്‍, ആറ്റിപ്ര സാദനന്ദന്‍, പ്രൊഫ. ജെ. ചന്ദ്ര ഉള്‍പ്പെടെ 19 പേരാണ്‌ പ്രതികള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X