ലാവലിന്‍ ഹര്‍ജികള്‍ ബുധാനാഴ്‌ച പരിഗണിക്കും

കേസില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിയ മൂന്ന് പ്രതികളുടെയും വാദം കേള്‍ക്കാന്‍ ഹൈക്കോടതി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്‌ച പ്രതികളുടെ അഭിഭാഷകര്‍ വാദത്തിന് ഹാജരായപ്പോള്‍ കോടതി കേസ് ബുധനാഴ്‌ചത്തേക്ക് മാറ്റിവെയ്‌ക്കുകയായിരുന്നു.
പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി ആവശ്യമാണെന്ന് കോടതി കണ്ടെത്തിയാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് സമയപരിധി നിശ്ചയിക്കണമെന്ന് ഹര്‍ജി നല്‌കിയ പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് ആവശ്യമുന്നയിച്ചിട്ടുണ്ട്.
പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ വാദവും കോടതി ബുധാഴ്‌ച കേള്‍ക്കുമെന്ന് സൂചനയുണ്ട്.
കേസിലെ ഒന്നാം പ്രതിയായ കെ. മോഹനചന്ദ്രന് വേണ്ടി കെ. ദണ്ഡപാണിയും ഒമ്പതാം പ്രതി പിണറായി വിജയന് വേണ്ടി അഡ്വ. എം. കെ ദാമോദരനുമാണ് ഹാജരാകുന്നത്.












Click it and Unblock the Notifications